ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർഥികൾ ഒമ്പതാമത് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. കായികാധ്യാപകരുടെയും ക്ലാസ് ടീച്ചർമാരുടെയും മാർഗനിർദേശപ്രകാരം കുട്ടികൾ വിവിധതരം ശ്വസന വ്യായാമങ്ങളും യോഗാസനങ്ങളും ചെയ്തു. സംഗീത അകമ്പടിയോടെ ശരീരത്തെയും മനസ്സിനെയും ഊർജസ്വലമാക്കുന്ന മറ്റ് യോഗാസനങ്ങളും വിദ്യാർഥികൾ പരിശീലിച്ചു.
വ്യായാമം മനസ്സിന്റെയും ശരീരത്തിന്റെയും ക്ഷേമത്തെ വർധിപ്പിക്കുമെന്നതിനാൽ, ദിനചര്യയുടെ ഭാഗമായി യോഗ ഉൾപ്പെടുത്താൻ അധ്യാപികമാർ വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. യോഗയുടെ മൂല്യം ഊന്നിപ്പറയുന്ന ചാർട്ടുകൾ വിദ്യാർഥികൾ സൃഷ്ടിച്ചു. സ്കൂൾ അധ്യാപികമാർ വെർച്വൽ യോഗ സെഷനുകളിൽ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുകയും ചെയ്തു.
സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്ത വിദ്യാർഥികളെയും അധ്യാപികമാരെയും അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.