ബഹ്റൈന്‍ കെ.എം.സി.സിയുടെ ഇടപെടല്‍, വിദ്യാർഥിക്ക് തിരികെ ലഭിച്ചത് ഒരുവര്‍ഷം
text_fieldsമനാമ: ബഹ്റൈന്‍ കെ.എം.സി.സിയുടെ ഇടപെടലില്‍ വിദ്യാർഥിക്ക് തിരികെ ലഭിച്ചത് നഷ്ടമാകുമെന്ന് കരുതിയ ഒരുവര്‍ഷം. കോഴിക്കോട് ജില്ലയിലെ ബിരുദ വിദ്യാര്‍ഥിക്കാണ് കെ.എം.സി.സിയുടെ ഇടപെടല്‍ തുണയായത്.
കോവിഡ് സമയത്ത് സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഫീസ് അടക്കാൻ കഴിയാതിരുന്നതിനാൽ ബഹ്റൈനിലെ സ്കൂളിൽനിന്ന് വിദ്യാർഥിക്ക് ടി.സി ലഭിച്ചിരുന്നില്ല.
ഉടനെ ടി.സി ലഭിക്കുമെന്ന വിശ്വാസത്തിൽ നാട്ടിലെ ഒരു കോളജിൽ വിദ്യാർഥി പ്രവേശനം നേടുകയും ചെയ്തു. എന്നാൽ, ആദ്യവർഷത്തെ പരീക്ഷയുടെ ഹാൾ ടിക്കറ്റ് വാങ്ങേണ്ട അവസാന ദിനമായ ഏപ്രിൽ 25നകം ടി.സി ഹാജരാക്കാൻ കുട്ടിയുടെ പിതാവിന് കഴിഞ്ഞില്ല.
തുടർന്ന്, വിവരമറിഞ്ഞ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് ഫീസ് അടക്കാനുള്ള സാവകാശം നേടി ടി.സി വാങ്ങിക്കൊടുത്തു. നഷ്ടപ്പെടുമെന്ന് കരുതിയ ഒരു വര്‍ഷം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിദ്യാർഥിയും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.