സൗദിയുമായി നിക്ഷേപ സഹകരണം ശക്തിപ്പെടുത്തും -കിരീടാവകാശി
text_fieldsമനാമ: സൗദിയുമായി നിക്ഷേപ സഹകരണം ശക്തമാക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി.
സൗദി നിക്ഷേപകാര്യമന്ത്രി ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ ഫാലിഹിനെ റിഫ പാലസിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ നിക്ഷേപകരായി എത്തുന്നവർക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നതിന് ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണ്.
ഭാവി സാമ്പത്തിക വളർച്ച മുന്നിൽകണ്ടാണ് സംരംഭകർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്നത്. സൗദിയും ബഹ്റൈനും കാലങ്ങളായി വിവിധ മേഖലകളിൽ നിലനിൽക്കുന്ന ബന്ധവും സഹകരണവും കൂടുതൽ കൂടുതൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നതിൽ ഏറെ സന്തോഷമുള്ളതായി പ്രിൻസ് സൽമാൻ വ്യക്തമാക്കി.
ബഹ്റൈനുമായി നിക്ഷേപരംഗത്തെ സഹകരണം സൗദിക്ക് അഭിമാനകരമാണെന്ന് മന്ത്രി ഫാലിഹ് വ്യക്തമാക്കി. മേഖലയിലെ വിവിധ രാജ്യങ്ങൾ പരസ്പരം സഹകരിച്ച് മുന്നോട്ടു പോകുന്നത് കരുത്ത് പകരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കൂടിക്കാഴ്ചയിൽ ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ഗതാഗത, ടെലികോം മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബി എന്നിവരടക്കമുള്ള പ്രമുഖരും സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.