ഐ.ഒ.സി റിപ്പബ്ലിക് ദിനാഘോഷം: വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു
text_fieldsമനാമ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന ആഘോഷം വിപുലമായി സംഘടിപ്പിച്ചു.കിംസ് ഹെൽത്ത് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആഘോഷം കിംസ് ഹാളിലാണ് നടന്നത്. ബഹ്റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂറിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഐ.സി.ആർ.എഫ് ചെയർമാൻ ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.അനസ് റഹിം,ആസ്റ്റിൻ സന്തോഷ്, അൽ ഹിലാൽ പബ്ലിക്കേഷൻസ് എഡിറ്റർ കൃഷ്ണ ഭട്ട്, ഐ.വൈ.സി.സി പ്രസിഡന്റ് ഫാസിൽ വട്ടോളി,എ.എം.യു അലുമ്നി സെക്രട്ടറി മുഹമ്മദ് ഖാലിദ് എന്നിവർ സംസാരിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.പരിപാടിയിൽ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ സീനിയർ ഡോ. അമലിന്റെ ആരോഗ്യ ബോധവത്കരണ സെമിനാർ ശ്രദ്ധേയമായി.മുബീന മൻഷീർ ദേശഭക്തി ഗാനം ആലപിച്ചു, റിപ്പബ്ലിക് ദിന ചരിത്ര പ്രദർശനവും ഉണ്ടായിരുന്നു.
മുഹമ്മദ് ഗയാസ് അവതാരകനായ പരിപാടിക്ക് വിശാൽ കർക്കാരെ സ്വാഗതവും ബഷീർ അമ്പലായി നന്ദിയും പറഞ്ഞു. മുഹമ്മദ് നയാസ്, ബിജു ജോർജ്, അബ്ദുൽ മൻഷീർ, അനിൽ യു.കെ, എബി തോമസ്,എ.സി.എ ബക്കർ,ഫസലുൽ ഹക്ക്, ജോയ് സഈദ് റമദാൻ നദ്വി,ഹുസൈൻ വയനാട്,ഷാനവാസ്, ഗായസുദ്ദീൻ അഹമ്മദ്, ജബാദ് പാഷ,റഷീദ് മാഹി,സൽമാനുൽ ഫാരിസ്, നിതീഷ് ചന്ദ്രൻ തുടങ്ങി വിവിധ സാമൂഹിക സംഘടന നേതാക്കളും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വനിത വിഭാഗവും പങ്കെടുത്തു.മസൂദ്, നൗഷാദ്, ഇശ്റത്ത് അക്ഷയ്,വിനോദ് ശർമ,മോഹൻ, ഗോപൻ രംഗപാൽ,സാറ സോജു വർഗീസ് മുരുഗൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.