അത്യാധുനിക സൗകര്യങ്ങളുമായി ഷിഫ അല്‍ ജസീറ ആശുപത്രി ഐ.പി വിഭാഗം പ്രവര്‍ത്തനം തുടങ്ങി
text_fieldsമനാമ: ബഹ്റൈന്‍ ആതുരസേവന മേഖലയിലെ പ്രമുഖ സ്ഥാപനമായ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സമ്പൂര്‍ണ ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങി. കിടത്തി ചികിത്സ വിഭാഗത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചതെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ലേബര്‍ ആന്‍ഡ് ഡെലിവറി, നിയോനാറ്റോളജി, യൂറോളജി, ഗ്യാസ്ട്രോ എന്ററോളജി, വിപുലമായ ഓപറേഷന് തിയറ്ററുകള്‍, എൻ.ഐ.സി.യു, ഐ.സി.യു, പോസ്റ്റ് ഓപറേറ്റിവ് വാര്‍ഡുകള്‍, പ്രൈവറ്റ് / സ്യൂട്ട് റൂമുകള്‍, ജനറല്‍ വാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രത്യേക വിഭാഗങ്ങള്‍ ലഭ്യമാണ്. ജനറല്‍ മെഡിസിന്, ഇന്റേണല്‍ മെഡിസിന്, അത്യാഹിത വിഭാഗം, ഓര്‍ത്തോപീഡിക്സ്, ഒഫ്താല്‍മോളജി, ഇ.എന്‍.ടി, ഡെര്‍മറ്റോളജി ആന്‍ഡ് കോസ്മെറ്റോളജി, പീഡിയാട്രിക്സ്, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, ജനറല്‍ സര്‍ജറി, റേഡിയോളജി എന്നിവയില്‍ കൂടുതലായി കണ്‍സൽട്ടന്റുമാരുടെയും വിദഗ്ധ ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാണ്.
വിവിധ മെഡിക്കല്‍ സ്പെഷാലിറ്റികളിലുടനീളം കുറഞ്ഞ ചെലവില്‍ സമഗ്രമായ ആരോഗ്യ പരിചരണം ഉറപ്പുനല്‍കുകയാണ് ലക്ഷ്യമെന്ന് സി.ഇ.ഒ ഹബീബ് റഹ്മാന് അറിയിച്ചു. വൈവിധ്യമാര്‍ന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ നേരിടാനായി സമഗ്രമായ ആശുപത്രി ചികിത്സയും പരിചരണവും ഉറപ്പുവരുത്തുന്ന പാക്കേജുകള്‍ ലഭ്യമാണ്.
ഹോസ്പിറ്റലായുള്ള നവീകരണം ബഹ്റൈനില്‍ 19 വര്‍ഷം പൂര്‍ത്തിയാക്കിയ ഷിഫ അല്‍ ജസീറയുടെ വളര്‍ച്ചയില്‍ സുപ്രധാന നാഴികക്കല്ലാണ്. മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ കൂട്ടായ്മയായ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ് 2004 ജൂണ്‍ 10നാണ് ബഹ്റൈനില്‍ ആദ്യത്തെ മെഡിക്കല്‍ സെന്റര്‍ ആരംഭിച്ചത്.
2018 മേയ് 10ന് കൂടുതല്‍ സ്പെഷാലിറ്റികളുമായി പുതിയ കെട്ടിടത്തിലേക്ക് മാറി. ആദ്യത്തെ സെന്റര്‍ ഡെന്റല്‍, ഫിസിയോതെറപ്പി, പ്രീ എംപ്ലോയ്മെന്റ് മെഡിക്കല്‍ സേവനങ്ങള്‍ക്ക് മാത്രമായി ഒരു മള്ട്ടിസ്പെഷലിസ്റ്റ് മെഡിക്കല്‍ സെന്ററായി മാറ്റി.
അടുത്ത മാസങ്ങളില്‍ ഹാജിയാത്തിലും ഹമലയിലും രണ്ട് പുതിയ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുകള്‍ തുറക്കും. ഇതിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. അപ്പോയിൻമെന്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും 17288000 / 16171819 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.