ഐ.എസ്.ബി ജൂനിയർ കാമ്പസ് വാർഷികദിനം ആഘോഷിച്ചു
text_fieldsഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസ് സംഘടിപ്പിച്ച വാർഷിക ദിനാഘോഷ പരിപാടിയിൽനിന്ന്
മനാമ: ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസ് ‘നാമാണ് ലോകം’ എന്ന പ്രമേയത്തിൽ വർണശബളമായ പരിപാടികളോടെ വാർഷികദിനം ആഘോഷിച്ചു. കുട്ടികളുടെ കഴിവുകൾ, സർഗാത്മകത, സാംസ്കാരിക വൈവിധ്യം എന്നിവയുടെ വിസ്മയകരമായ പ്രകടനമായിരുന്നു ഈ ദിനം.
ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് ആൻഡ് ഐ.ടി അംഗം ബോണി ജോസഫ്, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അധ്യക്ഷ പ്രസംഗം നടത്തിയ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, കുട്ടികളുടെ പങ്കാളിത്തത്തെയും സമർപ്പണത്തെയും ഉത്സാഹത്തെയും അഭിനന്ദിച്ചു.
തുടർന്ന്, റിഫ ടീമിന്റെ മികവുറ്റ പ്രകടനത്തിന് സെക്രട്ടറി വി. രാജപാണ്ഡ്യൻ അഭിനന്ദന പ്രസംഗം നടത്തി. ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും അവരുടെ അചഞ്ചലമായ പിന്തുണക്ക് ഹൃദയംഗമമായ നന്ദി അറിയിച്ചു. പ്രൈമറി, കിൻഡർഗാർട്ടൻ വിദ്യാർഥികളുടെ നിറപ്പകിട്ടാർന്ന സാംസ്കാരിക പ്രകടനങ്ങളോടെ പരിപാടികൾ ശ്രദ്ധേയമായി. അവതാരകരായ ടെസ പിക്കോ, മിസ്ബ ഉൽ ഹഖ്, അബ്ദുറഹ്മാൻ, ക്രതിക വിജയ്, ജോൺ സിജോ എന്നിവർ പരിപാടിക്ക് ആതിഥേയത്വം വഹിച്ചു. ഹെഡ് ബോയ് ജെഫ് ജോർജ്, ഹെഡ് ഗേൾ നൂറ റഹ്മത്തലി എന്നിവർ നന്ദി പറഞ്ഞു.
ഈ വർഷത്തെ ജൂനിയർ കാമ്പസ് വാർഷിക ദിനം ഒരു മികച്ച വിജയമായി കലാശിച്ചു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ സജീവമായി പങ്കെടുത്ത കുട്ടികളെയും വാർഷിക ദിനം വർണാഭമായ രീതിയിൽ സംഘടിപ്പിക്കുന്നതിൽ അധ്യാപകർ പ്രകടിപ്പിച്ച ടീം സ്പിരിറ്റിനെയും അഭിനന്ദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.