ഇശൽ റബീഅ്: സ്വാഗത സംഘം രൂപവത്കരിച്ചു
text_fieldsമനാമ: തിരുനബി ജീവിതം ദർശനം എന്ന പ്രമേയത്തിൽ ഐ.സി.എഫ് ബഹ്റൈൻ നാഷനൽ നടത്തുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് ബുദയ്യ യൂനിറ്റ് നടത്തുന്ന ഇശൽ റബീഅ് മീലാദ് പരിപാടികളുടെ സ്വാഗത സംഘം രൂപവത്കരിച്ചു.
യൂസുഫ് അഹ്സനി ചെയർമാനും ദാവൂദ് ജനറൽ കൺവീനറും അബ്ദുൽ മജീദ് ട്രഷററുമായ 50 അംഗ സ്വാഗതസംഘമാണ് രൂപവത്കരിച്ചത്. കെ.എസ്. മുഹമ്മദ്, അമ്മദ് ഹാജി, ഹസൻ വടകര, ഷംസുദ്ദീൻ തങ്ങൾ, സലാം ഒസാമ, എം.സി. മുനീർ, സലാം എന്നിവരെ അഡ്വൈസറി ബോർഡ് അംഗങ്ങളായി തെരഞ്ഞെടുത്തു.
സെപ്റ്റംബർ 13ന് 12.30 ന് നടക്കുന്ന മദ്ഹു റസൂൽ പ്രഭാഷണത്തിന് ഇബ്രാഹീം സഖാഫി താത്തൂർ മുഖ്യാതിഥിയാവും. മദ്റസ വിദ്യാർഥികളുടെ കലാപരിപാടികൾ, യൂത്ത് ഫെസ്റ്റ്, മജ് ലിസുൽ മഹബ്ബ, സ്നേഹ സന്ദേശം, ബുർദ പ്രഭാതം, ക്വിസ് തുടങ്ങി വിവിധങ്ങളായ പദ്ധതികൾ കാമ്പയിന്റെ ഭാഗമായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.