ബഹ്റൈൻ തൊഴിൽ മന്ത്രാലയത്തിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ്
text_fieldsബഹ്റൈൻ തൊഴിൽ മന്ത്രാലയത്തിന് ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കറ്റ് ലഭിച്ചപ്പോൾ
മനാമ: ബഹ്റൈൻ തൊഴിൽ മന്ത്രാലയത്തിന് ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കറ്റ് ലഭിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രവർത്തന മികവ് കാഴ്ചവെക്കാൻ കഴിഞ്ഞതിനാലാണ് അംഗീകാരം ലഭിച്ചതെന്ന് തൊഴിൽ മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ സൽമാൻ ബിൻ മുഹമ്മദ് ആൽ ഖലീഫ വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ വിവിധ തലങ്ങളിലുള്ള സേവനങ്ങളും പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നതിനും അതുവഴി ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്നതിനും ശ്രമിച്ച മുഴുവൻ ജീവനക്കാർക്കും അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.