ഐ.എസ്.പി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ സ്കൂൾ പേരന്റ്സ് ഫോറം (ഐ.എസ്.പി.എഫ്) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാണി ചന്ദ്രൻ,ജെയ്ഫെർ മൈദനീന്റവിട, ഷെറിൻ ഷൗക്കത്തലി, ഡോ. വിശാൽ ഷാ, ഇവാനിയോസ് ജോസഫ്, പൂർണിമ ജഗദീശ, ഡേവിഡ് പേരമംഗലത് തുടങ്ങിയവരാണ് സ്ഥാനാർഥികൾ.
വിജയിച്ചാൽ കോവിഡ് കാലത്തു പിരിച്ച ഉപയോഗിച്ചിട്ടില്ലാത്ത സേവനത്തിനുള്ള ഫീസുകൾ വരും വർഷങ്ങളിൽ തവണകളായി അടക്കാനുള്ള ഫീസിൽ അഡ്ജസ്റ്റ് ചെയ്യുമെന്നും വരുന്ന മൂന്നു വർഷങ്ങളിൽ ഫീസ് വർധനയും ഉണ്ടാവില്ലെന്നും ഐ.എസ്.പി.എഫ് അറിയിച്ചു.അർഹരായ എല്ലാ വിദ്യാർഥികൾക്കും പ്രവേശനം, നൂതന ഡിജിറ്റൽ പഠനമുറികൾ, ശുചിത്വവും ആധുനികതയും ഒത്തിണങ്ങിയ കാന്റീൻ സംവിധാനം, വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ, വനിതാ നീന്തൽ പരിശീലകർ, അധ്യാപകർക്ക് ആരോഗ്യ ഇൻഷുറൻസും വാർഷിക ശമ്പളവർധനയും, ഉന്നത വിദ്യാഭ്യാസ കേന്ദ്രവും എൻട്രൻസ് പരിശീലന സംവിധാനവും, സമൂഹത്തിന്റെ കൂടി സഹകരണത്തോടെ ടാഗോർ ബ്ലോക്ക് നവീകരണം, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഫീസ് പേമെന്റ്, സഹായത്തിനായി 24 മണിക്കൂർ ഹോട്ട് ലൈൻ സേവനം തുടങ്ങി ഈ പുതിയ കാലഘട്ടത്തിനുവേണ്ട എല്ലാ വികസന പ്രവർത്തനങ്ങളും ഘട്ടം ഘട്ടമായി നടപ്പിൽവരുത്തും. മെഗാ കൺവെൻഷൻ നടത്തി രക്ഷിതാക്കളുടെ നിർദേശങ്ങൾ സ്വീകരിച്ച് വിശാല പ്രകടനപത്രിക അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജനറൽ കൺവീനർ ശ്രീധർ തേറമ്പിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മറ്റു നേതാക്കളായ ദീപക് മേനോൻ ,ചന്ദ്രബോസ്,പ്രവീഷ്,പ്രമോദ് ,ജയശങ്കർ ,ലിൻസൺ,ജസ്റ്റിൻ രാജ്,സോയ് പോൾ,നിബു,രതിൻരാജ്,വേണു നമ്പ്യാർ,ഇക്ബാൽ തുടങ്ങിയവരും സ്ഥാനാർഥികളും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.