ഇസ്രായേൽ-ബഹ്റൈൻ വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തി
text_fieldsമനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഏലി കൊഹീനുമായി ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ചർച്ച നടത്തി. ബഹ്റൈനിലേക്ക് ഏലി കൊഹീനെ സ്വാഗതംചെയ്ത സയാനി ബഹ്റൈനും ഇസ്രായേലും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങളും പങ്കുവെച്ചു. ഇബ്രാഹിം കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിലുള്ള പുരോഗതിയും ചർച്ചയായി.
മേഖലയിൽ ശാന്തിയും സമാധാനവും സ്ഥാപിക്കുന്നതിനും ഫലസ്തീനും ഇസ്രായേലിനുമിടയിലുള്ള സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും ഇബ്രാഹിമീ കരാർ ഗുണകരമാകുമെന്ന് ഇരുവരും വിലയിരുത്തി. പരസ്പരമുള്ള സഹകരണവും സമാധാന ചർച്ചകളും ഫലപ്രാപ്തിയിലെത്തുന്നത് വികസനത്തിനും വളർച്ചക്കും ഉപകരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക, സാംസ്കാരിക, ഇന്നവേഷൻ മേഖലകളിൽ ബഹ്റൈനും ഇസ്രായേലും തമ്മിൽ സഹകരണം വ്യാപിപ്പിക്കുന്നതിനും അതുവഴി വ്യാപാര അവസരങ്ങൾ ഇരുരാജ്യങ്ങളിലും ഒരുക്കുന്നതിനുമുള്ള ആശയങ്ങളും ചർച്ചയായി. ഇരുരാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളുൾപ്പെടുന്ന ചർച്ചകളും നടന്നു. വിവിധ സഹകരണക്കരാറുകളിൽ ഇരുമന്ത്രിമാരും ഒപ്പുവെക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.