Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2024 9:33 PM IST Updated On
date_range 16 May 2024 9:35 PM ISTഫലസ്തീനിലെ 70 ശതമാനത്തിലധികം വീടുകളും ഇസ്രായേൽ തകർത്തു -മഹ്മൂദ് അബ്ബാസ്
text_fieldsbookmark_border
മനാമ: ഫലസ്തീനിലെ 70 ശതമാനത്തിലധികം വീടുകളും സ്ഥാപനങ്ങളും ഇസ്രായേൽ സേന തകർത്തെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. അറബ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഴുമാസം നീണ്ട വംശഹത്യയിലൂടെ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. ഫലസ്തീനെതിരെ വീറ്റോ അധികാരം പ്രയോഗിക്കുന്നതിൽനിന്ന് യു.എസിനെ പിന്തിരിപ്പിക്കാനും അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കാനും അറബ് ലോകത്തിന്റെ യോജിച്ച പിന്തുണ വേണമെന്നും ഇസ്രായേലുമായുള്ള ബന്ധം അവലോകനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.എൻ പൂർണാംഗത്വത്തിൽ ഫലസ്തീന് അനുകൂലമായി വോട്ട് ചെയ്ത എല്ലാ രാജ്യങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story