ഇസ്തംബൂളിലെ നോമ്പോർമകൾ
text_fieldsകഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി പ്രവാസവും പ്രവാസനോമ്പും അനുഭവിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ റമദാനിൽ തുർക്കിയയിലെ ഇസ്തംബൂളിൽ ചെലവഴിച്ച ഒരാഴ്ചക്കാലത്തെ നോമ്പനുഭവങ്ങൾ ഇപ്പോഴും അകതാരിൽ അനന്യാനുഭൂതി പകരുന്നു. ഞങ്ങൾ അഞ്ചുപേർ കുടുംബസമേതമാണ് ഇസ്തംബൂളിൽ നോമ്പുകാലം ചെലവഴിച്ചത്. നല്ല തണുപ്പും കൂട്ടത്തിൽ മഴയുമുണ്ടായതിനാൽ നോമ്പിന്റെ കാഠിന്യമൊന്നും തെല്ലും അനുഭവിക്കേണ്ടി വന്നില്ല. വ്രതമെടുത്തു കൊണ്ടുള്ള ഇസ്തംബൂളിലെ നടത്തവും ട്രാം യാത്രയും അതുപോലെ പൗരാണികതളുടെ നിർമാണ ചാതുരി കൊണ്ടുള്ള പള്ളികളിലെ പ്രാർഥനകളൊക്കെ പ്രത്യേക അനുഭൂതിയാണ്. റസ്റ്റാറന്റുകൾ പതിവുപോലെ തുറക്കുന്നു. ജനങ്ങൾ പരസ്യമായി ഭക്ഷണം കഴിക്കുന്നു. അതിനാൽ, നഗരം സന്ദർശിക്കുന്ന സഞ്ചാരികൾക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടുകളുണ്ടാകുന്നില്ല.
ആധുനികതയെ ഉൾക്കൊണ്ടുകൊണ്ട് പാരമ്പര്യ സമ്പ്രദായങ്ങളിലൂടെത്തന്നെയാണ് തുർക്കികൾ വിശുദ്ധ റമദാനെ വരവേൽക്കുന്നത്. വ്യാപകമായിട്ടല്ലെങ്കിലും റമദാൻ സന്ദേശങ്ങളും മറ്റും നഗരങ്ങളിൽ പലയിടങ്ങളിലും ബാനറുകളിലും മറ്റും പ്രദർശിപ്പിച്ചിട്ടുണ്ട്.
മസ്ജിദുകളുടെ നാടുകൂടിയായ ഇസ്തംബൂളിൽ, പള്ളികളിൽ സമൂഹ നോമ്പുതുറ ഒരുക്കുന്നതായും കാണാം. പള്ളികളൊക്കെ എപ്പോഴും ഖുർആൻ പാരായണംകൊണ്ടും, സംഘങ്ങളായി ക്ലാസുകൾക്കായി വട്ടമിരുന്നുകൊണ്ടും എപ്പോഴും സജീവമാണ്. തറാവീഹ് നമസ്കാരങ്ങൾക്ക് ദീർഘമായി സമയം എടുക്കില്ലായെങ്കിലും ഈണത്തിലുള്ള ഖുർആൻ പാരായണംകൊണ്ട് ശ്രദ്ധിക്കപ്പെടുന്നു. അതുപോലെ ചില പള്ളി പരിസരങ്ങളിൽ പകൽ സമയം സൂഫി സംഗീതക്കച്ചേരികൾകൊണ്ടും സജീവമാണ്.
ഇസ്തംബൂളിൽ ഹാഗിയ സോഫിയ മസ്ജിദിന്റെയും ബ്ലൂ മോസ്കിന്റെയും പരിസരത്തുള്ള പുൽത്തകിടിൽ ജനങ്ങൾ കൂട്ടമായി ഇരുന്ന് ഇഫ്താർ കഴിക്കുന്നതും കുടുംബങ്ങൾ പുൽത്തകിടിയിൽ വിരിക്കാനായി പരവതാനികളൊക്കെ കൊണ്ടുവന്ന് പ്രത്യേകം നോമ്പുതുറ വിഭവങ്ങളുമായി കൂടിയിരിക്കുന്നതായും കാണാം. റോഡിന്റെ വശങ്ങളിലും, ബേക്കറികളിലും തുർക്കികളുടെ പാരമ്പര്യ ഭക്ഷണ സാധനങ്ങൾ യഥേഷ്ടം കിട്ടും. തണുപ്പുകാലത്ത് നല്ല ചൂടുള്ള തുർക്കിഷ് പാസ്ട്രികളും കേക്കുകളും റോഡരികിൽ നിന്ന് വാങ്ങി കഴിക്കുന്നതും പ്രത്യേക അനുഭവമാണ്. മറ്റു യൂറോപ്യൻ രാജ്യങ്ങളെപ്പോലെ തുർക്കിയയിലും രാത്രികാലങ്ങളിൽ നേരത്തേതന്നെ കടകമ്പോളങ്ങൾ അടക്കുമെങ്കിലും നോമ്പുകാലമായതിനാൽ ഇസ്തംബൂൾ നഗരം രാത്രി വളരെ വൈകിയും തുറന്നിരിക്കുന്നതായി കാണാം. റമദാനും ഇസ്ലാമുമായി ബന്ധപ്പെട്ട വിവിധ പരിപാടികള് കൊണ്ട് ഇസ്തംബൂൾ നോമ്പുകാല സന്ദർശനം എന്നും ഓർമയിൽ ഒളിമങ്ങാതെ നിലനിൽക്കുന്നു.ഖൗല ഹമീദ് കാസർകോട്
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി പ്രവാസവും പ്രവാസനോമ്പും അനുഭവിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ റമദാനിൽ തുർക്കിയയിലെ ഇസ്തംബൂളിൽ ചെലവഴിച്ച ഒരാഴ്ചക്കാലത്തെ നോമ്പനുഭവങ്ങൾ ഇപ്പോഴും അകതാരിൽ അനന്യാനുഭൂതി പകരുന്നു. ഞങ്ങൾ അഞ്ചുപേർ കുടുംബസമേതമാണ് ഇസ്തംബൂളിൽ നോമ്പുകാലം ചെലവഴിച്ചത്. നല്ല തണുപ്പും കൂട്ടത്തിൽ മഴയുമുണ്ടായതിനാൽ നോമ്പിന്റെ കാഠിന്യമൊന്നും തെല്ലും അനുഭവിക്കേണ്ടി വന്നില്ല. വ്രതമെടുത്തു കൊണ്ടുള്ള ഇസ്തംബൂളിലെ നടത്തവും ട്രാം യാത്രയും അതുപോലെ പൗരാണികതളുടെ നിർമാണ ചാതുരി കൊണ്ടുള്ള പള്ളികളിലെ പ്രാർഥനകളൊക്കെ പ്രത്യേക അനുഭൂതിയാണ്. റസ്റ്റാറന്റുകൾ പതിവുപോലെ തുറക്കുന്നു. ജനങ്ങൾ പരസ്യമായി ഭക്ഷണം കഴിക്കുന്നു. അതിനാൽ, നഗരം സന്ദർശിക്കുന്ന സഞ്ചാരികൾക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടുകളുണ്ടാകുന്നില്ല.
ആധുനികതയെ ഉൾക്കൊണ്ടുകൊണ്ട് പാരമ്പര്യ സമ്പ്രദായങ്ങളിലൂടെത്തന്നെയാണ് തുർക്കികൾ വിശുദ്ധ റമദാനെ വരവേൽക്കുന്നത്. വ്യാപകമായിട്ടല്ലെങ്കിലും റമദാൻ സന്ദേശങ്ങളും മറ്റും നഗരങ്ങളിൽ പലയിടങ്ങളിലും ബാനറുകളിലും മറ്റും പ്രദർശിപ്പിച്ചിട്ടുണ്ട്.
മസ്ജിദുകളുടെ നാടുകൂടിയായ ഇസ്തംബൂളിൽ, പള്ളികളിൽ സമൂഹ നോമ്പുതുറ ഒരുക്കുന്നതായും കാണാം. പള്ളികളൊക്കെ എപ്പോഴും ഖുർആൻ പാരായണംകൊണ്ടും, സംഘങ്ങളായി ക്ലാസുകൾക്കായി വട്ടമിരുന്നുകൊണ്ടും എപ്പോഴും സജീവമാണ്. തറാവീഹ് നമസ്കാരങ്ങൾക്ക് ദീർഘമായി സമയം എടുക്കില്ലായെങ്കിലും ഈണത്തിലുള്ള ഖുർആൻ പാരായണംകൊണ്ട് ശ്രദ്ധിക്കപ്പെടുന്നു. അതുപോലെ ചില പള്ളി പരിസരങ്ങളിൽ പകൽ സമയം സൂഫി സംഗീതക്കച്ചേരികൾകൊണ്ടും സജീവമാണ്.
ഇസ്തംബൂളിൽ ഹാഗിയ സോഫിയ മസ്ജിദിന്റെയും ബ്ലൂ മോസ്കിന്റെയും പരിസരത്തുള്ള പുൽത്തകിടിൽ ജനങ്ങൾ കൂട്ടമായി ഇരുന്ന് ഇഫ്താർ കഴിക്കുന്നതും കുടുംബങ്ങൾ പുൽത്തകിടിയിൽ വിരിക്കാനായി പരവതാനികളൊക്കെ കൊണ്ടുവന്ന് പ്രത്യേകം നോമ്പുതുറ വിഭവങ്ങളുമായി കൂടിയിരിക്കുന്നതായും കാണാം. റോഡിന്റെ വശങ്ങളിലും, ബേക്കറികളിലും തുർക്കികളുടെ പാരമ്പര്യ ഭക്ഷണ സാധനങ്ങൾ യഥേഷ്ടം കിട്ടും. തണുപ്പുകാലത്ത് നല്ല ചൂടുള്ള തുർക്കിഷ് പാസ്ട്രികളും കേക്കുകളും റോഡരികിൽ നിന്ന് വാങ്ങി കഴിക്കുന്നതും പ്രത്യേക അനുഭവമാണ്. മറ്റു യൂറോപ്യൻ രാജ്യങ്ങളെപ്പോലെ തുർക്കിയയിലും രാത്രികാലങ്ങളിൽ നേരത്തേതന്നെ കടകമ്പോളങ്ങൾ അടക്കുമെങ്കിലും നോമ്പുകാലമായതിനാൽ ഇസ്തംബൂൾ നഗരം രാത്രി വളരെ വൈകിയും തുറന്നിരിക്കുന്നതായി കാണാം. റമദാനും ഇസ്ലാമുമായി ബന്ധപ്പെട്ട വിവിധ പരിപാടികള് കൊണ്ട് ഇസ്തംബൂൾ നോമ്പുകാല സന്ദർശനം എന്നും ഓർമയിൽ ഒളിമങ്ങാതെ നിലനിൽക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.