ഐ.ടി നിക്ഷേപം: സാധ്യതകൾ തേടി കൂടിക്കാഴ്ച
text_fieldsമനാമ: ഇൻഫർമേഷൻ ടെക്‌നോളജി രംഗത്തെ നിക്ഷേപ സാധ്യതകൾ തേടി ബഹ്‌റൈനിലെ ഇന്ത്യയിലെയും ഐ.ടി കമ്പനികളുടെ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.
ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ ഇന്ത്യയിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോം പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഈ രംഗത്തെ വികസന സാധ്യതകൾ വിലയിരുത്തി. ഐടി, ബിഗ് ഡേറ്റ, ഫിൻടെക് എന്നീ പ്രധാന മേഖലകളിലെ ബിസിനസ്, നിക്ഷേപ സാധ്യതകളെ കുറിച്ച് ചർച്ച ചെയ്തു.
ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റിയും (ബി.ഐ.എസ്) ബഹ്‌റൈൻ ടെക്‌നോളജി കമ്പനീസ് സൊസൈറ്റിയും (ബിടെക്) ചേർന്ന് ഇന്ത്യൻ എംബസി, ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെന്‍റ് ബോർഡ് (ഇ.ഡി.ബി) എന്നിവയുമായി സഹകരിച്ചാണ് നാസ്‌കോം പ്രതിനിധികളുമായി ബി2ബി മീറ്റിങ്ങും നെറ്റ്‌വർക്കിങ് ഇവന്‍റും സംഘടിപ്പിച്ചത്.
വ്യവസായ പങ്കാളികളുമായും സർക്കാർ ഏജൻസികളുമായും കൂടിക്കാഴ്ച നടത്തി ബിസിനസ് സഹകരണത്തിെന്റയും നിക്ഷേപത്തിെന്റയും സാധ്യതകൾ തേടുന്നതിെന്റ ഭാഗമായാണ് നാസ്‌കോം പ്രതിനിധി സംഘം ബഹ്റൈനിൽ സന്ദർശനത്തിനെത്തിയത്. എച്ച്.സി.എൽ ടെക്‌നോളജീസ്, ഐ.ടി.സി ഇൻഫോടെക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, മാസ്‌ടെക് ലിമിറ്റഡ്, നഗരോ സോഫ്റ്റ്‌വെയർ, ആഡ്‌ടെക് സോഫ്‌റ്റ്‌വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുൾപ്പെടെ പ്രമുഖ ഇന്ത്യൻ ഐ.ടി കമ്പനികളുടെ പ്രതിനിധികളാണ് സംഘത്തിലുള്ളത്. ബഹ്‌റൈനിലെ നിരവധി കമ്പനികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഐ.ടി സൂപ്പർ പവർ എന്ന ഖ്യാതി നേടിയ ഇന്ത്യ 2022ൽ 31 ബില്യൺ യു.എസ് ഡോളറിെന്റ വരുമാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ഐ.ടി വ്യവസായത്തിെന്റ മൊത്തം വലുപ്പം 227 ബില്യൺ ഡോളറായി ഇതോടെ ഉയരും.
കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ ഐ.ടി വ്യവസായത്തിൽ നിന്നുള്ള കയറ്റുമതി 149 ബില്യൺ യു.എസ് ഡോളറായിരുന്നു. യൂണികോൺ ക്ലബിൽ പ്രവേശിച്ച ഇന്ത്യൻ ടെക് സ്റ്റാർട്ടപ്പുകളുടെ ആകെ എണ്ണം (ഒരു ബില്യൺ ഡോളറോ അതിലധികമോ മൂല്യമുള്ള കമ്പനികൾ) 100 ആയി. 2022ൽ 14 പുതിയ യൂണികോൺ കമ്പനികളാണുണ്ടായത്.
ഐ.സി.ടി, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ബിസിനസ്, നിക്ഷേപ സൗഹൃദ കാലാവസ്ഥ എന്നിവയിൽ മുൻനിരയിലുള്ള ബഹ്റൈനിൽ ഇന്ത്യൻ കമ്പനികൾക്ക് നിരവധി സാധ്യതകളാണുള്ളത്. ഇന്ത്യൻ ഐ.ടി കമ്പനികൾക്ക് ജി.സി.സി, മെന മേഖലയിൽ സേവനം നൽകുന്നതിനുള്ള കേന്ദ്രമായും ബഹ്‌റൈന് മാറാൻ സാധിക്കുമെന്ന് കൂടിക്കാഴ്ചയിൽ വിലയിരുത്തി.
ബഹ്‌റൈൻ മുൻ തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രിയും ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്‍റുമായ അബ്ദുൽനബി അൽഷോല, ഇ.ഡി.ബി ഇൻവെസ്റ്റ്‌മെന്‍റ് ഡെവലപ്‌മെന്‍റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മുസാബ് അബ്ദുല്ല, ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുൽറഹ്‌മാൻ ജുമ, ബഹ്‌റൈൻ ടെക്‌നോളജി കമ്പനീസ് സൊസൈറ്റി ട്രഷറർ റാഷിദ് അൽ സ്‌നാൻ, എംബസി സെക്കൻഡ് സെക്രട്ടറി (കൊമേഴ്‌സ്) രവികുമാർ ജെയിൻ, നാസ്‌കോം പ്രതിനിധി സംഘം നേതാവ് മായങ്ക് ഗൗതം, ബിടെക് ബോർഡ് അംഗം എസ്.എം. ഹുസൈനി, തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.