കണക്ഷൻ ഒഴിവാക്കാനും എളുപ്പം
text_fieldsവിവിധ കാരണങ്ങളാൽ നിലവിലുള്ള വൈദ്യുതി, വെള്ളം കണക്ഷനുകൾ വിച്ഛേദിക്കേണ്ട സാഹചര്യമുണ്ടാകാം. അൽപം ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ പൂർത്തീകരിക്കാവുന്നതാണ് ഇതിനുള്ള നടപടികൾ.
bahrain.bh എന്ന വെബ്സൈറ്റിൽ സർവീസ് ഡിസ്കണക്ഷൻ റിക്വസ്റ്റ് എന്ന വിഭാഗത്തിലാണ് ഇതിനുള്ള അപേക്ഷ നൽകേണ്ടത്. കണക്ഷൻ വിച്ഛേദിക്കുന്നതിന് എട്ട് ദിവസത്തിനുള്ളിലെ ഒരു തീയതിയാണ് തെരഞ്ഞെടുക്കേണ്ടത്. അപേക്ഷയിൽ ഐബാൻ, അക്കൗണ്ട് വിവരങ്ങൾ, മൊബൈൽ നമ്പർ, ഫാക്സ് (ഇവിടെ മൊബൈൽ നമ്പറും കൊടുക്കാം) എന്നിവ നൽകി സബ്മിറ്റ് ചെയ്യാം.
അപേക്ഷ സമർപ്പിച്ച് രണ്ട് ദിവസത്തിനുള്ളിൽ ഫൈനൽ വൈദ്യുതി ബിൽ ലഭിക്കും. തുടർന്ന് ഇലക്ട്രിസിറ്റി ആന്‍റ് വാട്ടർ അതോറിറ്റി കസ്റ്റമർ കെയറിൽ വിളിച്ച് അറബി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലൊന്ന് തെരഞ്ഞെടുത്ത് ആവശ്യം അറിയിച്ചാൽ കസ്റ്റമർ കെയർ ഏജന്‍റ് ഇലക്ട്രിസിറ്റി ഓഫീസിലെ ബന്ധപ്പെട്ട സെക്ഷനിലേക്ക് കൈമാറും. തുടർന്ന് ഓഫീസിൽനിന്ന് ഡെപ്പോസിറ്റ് റീഫണ്ടിനുള്ള ഫോറം അയച്ചുതരും. ഇത് പൂരിപ്പിച്ച് ഒപ്പ്, ഐബാൻ, സി.പി.ആർ തുടങ്ങിയ രേഖകൾ സഹിതം അപ്ലോഡ് ചെയ്യണം. തുടർന്ന് 15 ദിവസത്തിനുള്ളിൽ അക്കൗണ്ടിലേക്ക് റീഫണ്ട് ലഭിക്കും.
ഫൈനൽ ബിൽ കഴിച്ചുള്ള റീഫണ്ട് അല്ലെങ്കിൽ ഫൈനൽ ബിൽ അടച്ച് പൂർണ്ണ റീഫണ്ട് എന്നീ രീതിയിൽ അപേക്ഷ നൽകാവുന്നതാണ്.
വൈദ്യുതി കണക്ഷൻ എടുക്കുന്നതും വിച്ഛേദിക്കുന്നതും സംബന്ധിച്ച വിവരങ്ങൾ ewabahrain എന്ന യൂടൂബ് ചാനലിലും ewa.bahrain എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ലഭ്യമാണ്. 17515555 എന്ന കസ്റ്റമർ കെയർ നമ്പറിലും വിവരങ്ങൾ ലഭിക്കുന്നതാണ്. മറ്റിടങ്ങളിൽനിന്ന് അഭിപ്രായം തേടാതെ വ്യക്തമായ സംശയ ദുരീകരണത്തിന് കസ്റ്റമർ കെയറുമായി തന്നെ ബന്ധപ്പെടാൻ ശ്രദ്ധിക്കണം.
(തുടരും)
bahrain.bh വെബ്സൈറ്റിൽ ഇ-കീ ഇല്ലാതെ ലഭിക്കുന്ന സേവനങ്ങൾ
1. ഇലക്ട്രിസിറ്റി, വെള്ളം ബില്ലുകൾ അടക്കൽ
2. മീറ്റർ റീഡിങ് സമർപ്പിക്കൽ
3. ഡെപ്പോസിറ്റ് പെയ്മെന്റ്
4. ഇലക്ട്രോണിക് ബിൽ
ഇ-കീ ഉപയോഗിച്ച് ലഭിക്കുന്ന സേവനങ്ങൾ
1. ബിൽ എൻക്വയറി, പേയ്മെന്റ്
2. പെയ്മെന്റ് ഹിസ്റ്ററി
3. സർവീസ് ഡിസ്കണക്ഷൻ അപേക്ഷ
4. മൂവ് ഇൻ റിക്വസ്റ്റ്
5. പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യൽ
6. ബിൽ ഹിസ്റ്ററി
7. മീറ്റർ റീഡിങ് സമർപ്പിക്കൽ
8. സർവീസ് റീകണക്ഷൻ റിക്വസ്റ്റ്
9. റിക്വസ്റ്റ് സ്റ്റാറ്റസ് എൻക്വയറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.