ഐ.വൈ.സി ഇന്റർനാഷനൽ ആരോഗ്യ ബോധവത്കരണ സെമിനാർ
text_fieldsമനാമ: ഹൃദയാഘാതത്തെ തുടർന്നുള്ള മരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഐ.വൈ.സി ബഹ്റൈൻ ചാപ്റ്റർ ഹൃദയാരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഉമ്മുൽ ഹസം കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. ഹൃദ്രോഗ വിദഗ്ധൻ ഡോ. ജൂലിയൻ ജോണി തോട്ടിയാൻ നേതൃത്വം നൽകി.
സൽമാനുൽ ഫാരിസ് അധ്യക്ഷത വഹിച്ചു. ഡോ. ചെറിയാൻ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി, ഐ.വൈ.സി ഇന്റർനാഷനൽ കൗൺസിൽ അംഗങ്ങളായ റംഷാദ് അയിലക്കാട്, സുനിൽ ചെറിയാൻ, ഫിറോസ് നങ്ങാരത്ത്, ഫാസിൽ വട്ടോളി, സജിൻ ഹെൻട്രി തുടങ്ങിയവർ സംസാരിച്ചു.
നിസാർ കുന്നംകുളത്തിങ്ങൽ സ്വാഗതവും അനസ് റഹിം നന്ദിയും പറഞ്ഞു. ഡോ. ഇഖ്ബാൽ, ഐ.വൈ.സി കൗൺസിൽ അംഗം മുഹമ്മദ് റസാഖ്, കെ.എം.സി.സി നേതാവ് കാസിം നന്തി, ഹരീഷ് നായർ, ഷെമിലി പി. ജോൺ, അഷ്റഫ് കാട്ടിൽപീടിക, മാധ്യമപ്രവർത്തകൻ രാജീവ് വെള്ളിക്കോത്ത്, ഗഫൂർ മൂക്കുതല, അബ്ദുൽ സലാം, മിനി മാത്യു, മണിക്കുട്ടൻ, അൻവർ നിലമ്പൂർ, റഷീദ് മാഹി, പവിത്രൻ കണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.