ഹൃദ്രോഗ ബോധവത്കരണ കാമ്പയിൻ നടത്തി
text_fieldsമനാമ: െഎ.വൈ.സി.സി ‘കിംസ് മെഡിക്കൽ സെൻററു’മായി സഹകരിച്ച് ഹൃദ്രോഗ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു.പ്രവാസികൾക്കിടയിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ കൂടുന്നസാഹചര്യത്തിലാണ് കാമ്പയിൻ സംഘടിപ്പിച്ചത്.ലോക ഹൃദയ ദിനത്തിൽ കാമ്പയിൻ ഉദ്ഘാടനം ജിദ്ഹാഫ്സിലെ ലേബർ ക്യാമ്പിൽ നടന്നു. പ്രസിഡൻറ് ബേസിൽ നെല്ലിമറ്റം, ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി, ട്രഷറർ ഹരി ഭാസ്കർ, കിംസ് ഹോസ്പിറ്റൽ പ്രതിനിധി സഹൽ, കമ്പനി പ്രൊജക്ട് മാനേജർ മുഹമ്മദ് അലി, കേരളീയ സമാജം പ്രതിനിധി സിറാജുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു. സംഘടനയുടെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ മനാമ,ഗുദൈബിയ,സൽമാനിയ,റിഫ,ഹിദ്ദ്, ടൂബ്ലി, സൽമാബാദ്,ഹമദ് ടൗൺ,ബുദയ്യ, മുഹറഖ് എന്നിവിടങ്ങളിലും കാമ്പയിനുകൾ സംഘടിപ്പിച്ചു. ആർട്സ് വിങ്ങിെൻറ നേതൃത്വത്തിൽ ലേബർ ക്യാമ്പിൽ ഫ്ലാഷ് മോബും നടത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.