െഎ.വൈ.സി.സി ചിത്രരചന മത്സരത്തിൽ മികച്ച പങ്കാളിത്തം
text_fields
മനാമ: ഐ.വൈ.സി.സി ബഹ്റൈന് മുഹറഖ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ജ വഹർലാൽ നെഹ്റു മെമ്മോറിയൽ (നിറക്കൂട്ട് സീസൺ -3) ചിത്രരചന മത്സരം നടത്തി.
മുഹറഖ് അ ൽ ഇസ്ലാഹ് ഹാളിൽ ‘ഐമാക്കു’മായി സഹകരിച്ചായിരുന്നു പരിപാടി. ‘ഐമാക്കി’െൻറ ആഭിമുഖ് യത്തിൽ ചിത്രപ്രദർശനവും ഉണ്ടായിരുന്നു. സമീറ ഹസൻ പാഴ്വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും ഉണ്ടായിരുന്നു. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരം.
•സീനിയർ-അനഘ പൊതിവയൽ, പി. പത്മപ്രിയ,
കീർത്തന സജിത്ത്
•ജൂനിയർ വിഭാഗം-ശ്രീഭവാനി വിവേക്, ഭാഗ്യ സുധാകരൻ,
ദേവനന്ദാ മനോജ് കുമാർ
•സബ്ജൂനിയർ -അവനി എബി, മനു കൃഷ്ണ, ഗൗതം നക്ഷത്.
നിരവധി കുട്ടികൾ പങ്കെടുത്ത ചിത്രരചന മത്സരത്തിെൻറ സമാപനം െഎ.വൈ.സി.സി ബഹ്റൈൻ പ്രസിഡൻറ് ബ്ലെസൻ മാത്യു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ശ്രീജിത്ത് ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ അനസ് റഹീം സ്വാഗതം പറഞ്ഞു. സാമൂഹിക പ്രവർത്തകനും ‘ഐമാക്ക്’ ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്തിന് ഏരിയ കമ്മിറ്റിയുടെ ഉപഹാരം ബ്ലസൻ മാത്യു കൈമാറി. സെക്രട്ടറി റിച്ചി കളത്തൂരേത്ത് ഷാൾ അണിയിച്ചു. ഷബീർ മുക്കൻ, അലൻ ഐസക്, ഷഫീക്ക് കൊല്ലം എന്നിവർ ആശംസകൾ അർപ്പിച്ചു. ചിത്രകാരൻ സതീഷ് പോൾ വിധികർത്താവായിരുന്നു.
സമ്മാനദാനം ഫ്രാൻസിസ് കൈതാരത്തും ഐ.വൈ.സി.സി ഭാരവാഹികളും നിർവഹിച്ചു, മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഏരിയ കമ്മിറ്റി നടത്തിയ ഇന്ദിരഗാന്ധി മെമ്മോറിയൽ ഓൺലൈൻ ക്വിസ് വിജയികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരുന്നു.ഏരിയ സെക്രട്ടറി എം.കെ. ബാബു, മുഹമ്മദ് റഫീക്ക്, പി.സി. രജീഷ്, പ്രമീജ് വടകര എന്നിവർ നേതൃത്വം നൽകി. ഷിഹാബ് കറുകപ്പുത്തൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.