ഐ.വൈ.സി.സി കണ്ടന്റ് ക്രിയേറ്റർ കോണ്ടസ്റ്റ്
text_fieldsമനാമ: ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഫഷനൽ ഫുട്ബാൾ ടൂർണമെന്റിന്റെ ഭാഗമായി ബെസ്റ്റ് കണ്ടന്റ് ക്രിയേറ്റർ കോണ്ടസ്റ്റ് സംഘടിപ്പിക്കുന്നു. കേരള ഫുട്ബാൾ അസോസിയേഷൻ ബഹ്റൈനുമായി സഹകരിച്ച് ജനുവരി 30, 31 തീയതികളിൽ ഹൂറയിലെ അൽ ടീൽ സ്റ്റേഡിയത്തിൽവെച്ചാണ് ഫുട്ബാൾ മത്സരം നടക്കുന്നത്.
മത്സരാർഥികളുടെ ഒരു മിനിറ്റിന് താഴെ ദൈർഘ്യമുള്ള പോർട്രൈറ്റ് വിഡിയോ ജനുവരി 21ന് മുമ്പായി, മത്സരാർഥിയുടെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഐ.വൈ.സി.സി ബഹ്റൈനെ ടാഗ് ചെയ്തു പോസ്റ്റ് ചെയ്യാം. ടാഗ് ചെയ്യാൻ #Keralayouthcup2025, #IyccBahrain എന്നീ ഹാഷ് ടാഗുകൾ ഉപയോഗിക്കാം.
ജനുവരി 29 രാത്രി 8 വരെ ഏറ്റവും കൂടുതൽ വ്യൂവേഴ്സുള്ള വിഡിയോയുടെ മത്സരാർഥിയെ ആയിരിക്കും വിജയിയായി പ്രഖ്യാപിക്കുക. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, സ്പോർട്സ് വിങ് കൺവീനർ റിനോ സ്കറിയ, ഫുട്ബാൾ പബ്ലിസിറ്റി കൺവീനർ ബേസിൽ നെല്ലിമറ്റം എന്നിവർ അറിയിച്ചു. 39501656, 36937348

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.