വയനാടിനുള്ള ഐ.വൈ.സി.സിയുടെ സഹായം കൈമാറി
text_fieldsമനാമ: ഐ.വൈ.സി.സി ബഹ്റൈന്റെ നേതൃത്വത്തിൽ വയനാട് ദുരന്തബാധിതരിൽ ജീവനോപാധി നഷ്ടപ്പെട്ട മൂന്നുപേർക്ക്, ഓട്ടോറിക്ഷ നൽകുന്നതിന്റെ ഭാഗമായി നൽകുന്ന ആദ്യ തുക കൈമാറി. ആദ്യഘട്ടമായി ഒരു ഓട്ടോക്കാവശ്യമായ തുകയാണ് കൈമാറിയത്.
സി.ആർ മഹേഷ് എം.എൽ.എയുടെ സാന്നിധ്യത്തിൽ വയനാട് ചാരിറ്റി സഹായകമ്മിറ്റി കൺവീനർ ഫാസിൽ വട്ടോളിയും കമ്മിറ്റി അംഗങ്ങളായ വിൻസു കൂത്തപ്പള്ളി, ശിഹാബ് കറുകപുത്തൂർ, അൻസാർ ടി.ഇ എന്നിവർ ചേർന്ന് - തുക ഐ.വൈ.സി.സി പ്രസിഡന്റ് ഷിബിൻ തോമസ്, സെക്രട്ടറി രഞ്ജിത്ത് മാഹി എന്നിവർക്കാണ് കൈമാറിയത്.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വയനാട് ചൂരൽമല സ്വദേശി വിഷ്ണു പ്രസാദിനാണ് ആദ്യ ഓട്ടോറിക്ഷ നൽകുന്നത്. ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ നടന്ന ചടങ്ങ് സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷനായിരുന്നു. റഹീം വാവക്കുഞ്ഞു, ഐ.വൈ.സി.സി സ്പോർട്സ് വിങ് കൺവീനർ റിനോ സ്കറിയ, എന്നിവർ പങ്കെടുത്തു.ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും ട്രഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.