ഐ.വൈ.സി.സി ചികിത്സാ സഹായം കൈമാറി
text_fieldsമനാമ: കോഴിക്കോട് ജില്ലയിലെ അത്തോളി സ്വദേശിയും പൊതുപ്രവർത്തകനുമായ ലിബീഷിന്റെ മകന്റെ ഹൃദയ സംബന്ധമായ ചികിത്സ സഹായാർഥം ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി സാന്ത്വന സ്പർശം പദ്ധതിയുടെ ഭാഗമായി സ്വരൂപിച്ച തുക എൻ.എസ്.യു.ഐ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്, ഐ.വൈ.സി.സി ബഹ്റൈൻ എക്സിക്യൂട്ടിവ് അംഗം അൻസാർ ടി.ഇ എന്നിവർ അത്തോളിയിൽ നടന്ന ചടങ്ങിൽ കൈമാറി. ചടങ്ങിൽ അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജൈസൽ അത്തോളി, മണ്ഡലം വൈസ് പ്രസിഡന്റ് വി.ടി.കെ. ഷിജു എന്നിവർ സന്നിഹിതരായിരുന്നു.
ജീവകാരുണ്യ പ്രവർത്തനനങ്ങൾക്ക് ഐ.വൈ.സി.സി എന്നും മുൻഗണന നൽകുന്ന പ്രവർത്തനങ്ങളുമായാണ് കഴിഞ്ഞ പതിനൊന്നു വർഷക്കാലവും മുന്നോട്ടു പോകുന്നതെന്ന് ഐ.വൈ.സി.സി ബഹ്റൈൻ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, ചാരിറ്റി കൺവീനർ സലീം അബൂതാലിബ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.