ഐ.വൈ.സി.സി ലാൽസൺ പുള്ള് അനുസ്മരണം സംഘടിപ്പിച്ചു
text_fieldsമനാമ: ഐ.വൈ.സി.സി ബഹ്റൈൻ മുൻ ട്യൂബ്ലി - സൽമാബാദ് ഏരിയ പ്രസിഡന്റും ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായിരുന്ന തൃശൂർ പുള്ള് സ്വദേശി ലാൽസൺ പുള്ളിന്റെ അഞ്ചാം ചരമ വാർഷികം ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.
സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സംഗമത്തിൽ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും ആക്ടിങ് ട്രഷറർ മുഹമ്മദ് ജസീൽ നന്ദിയും പറഞ്ഞു. ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കോർ കമ്മിറ്റി അംഗങ്ങൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, ഏരിയ ഭാരവാഹികൾ, അടക്കമുള്ളവർ ലാൽസനെ അനുസ്മരിച്ചു.
ലോക വനിത ദിനത്തിൽ അദ്ദേഹത്തിന്റെ പത്നിയെക്കുറിച്ച് എഴുതിയ എഴുത്തുകളടക്കം അദ്ദേഹത്തിന്റെ അർബുദാനന്തര ജീവിതത്തിലെ എഴുത്തുകളും ജീവിതവും ഓരോ അർബുദ രോഗിക്കും ജീവിക്കാനുള്ള ധൈര്യം പ്രദാനം നൽകിയെന്ന് അനുസ്മരണ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
സഹജീവി സ്നേഹം എന്താണെന്നുകൂടെ ലാൽസന്റെ ഇത്തരം എഴുത്തുകളിലൂടെ മനസ്സിലാക്കാൻ സാധിച്ചു എന്ന് വിലയിരുത്തപ്പെട്ടു. പ്രമുഖ മലയാള മാഗസിനുകളിലടക്കം വിവിധ പത്ര മാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ അർബുദ കാല ജീവിതത്തെ പ്രതിപാദിക്കുന്ന എഴുത്തുകൾ വന്നിട്ടുണ്ട്.
അനുസ്മരണാർഥം ഐ.വൈ.സി.സി ബഹ്റൈൻ ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അൽ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ബ്രാഞ്ചുമായി ചേർന്നു നടത്തിയ ഒരാഴ്ച നീണ്ട മെഡിക്കൽ ക്യാമ്പ് സമാപനവും ചടങ്ങിൽ നടന്നു.
മെഡിക്കൽ ക്യാമ്പിൽ വൻ പങ്കാളിത്തം ഉണ്ടായിരുന്നതായി ഏരിയ പ്രസിഡന്റ് നവീൻ ചന്ദ്രൻ, സെക്രട്ടറി ഷാഫി വയനാട്, ട്രഷറർ ഫൈസൽ പട്ടാമ്പി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.