Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി.​സി...

ഐ.​വൈ.​സി.​സി മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ന് തു​ട​ക്കം

text_fields
bookmark_border
IYCC
cancel
camera_alt

ഐ.​വൈ.​സി.​സി മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ

മ​നാ​മ: ഇ​ന്ത്യ​ൻ യൂ​ത്ത് ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സി​ന്റെ (ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ) 2024 -2025 വ​ർ​ഷ​ത്തെ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ മെം​ബ​ർ​ഷി​പ് വി​ത​ര​ണം ദേ​ശീ​യ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ ഷം​ഷാ​ദ് കാ​ക്കൂ​ർ നി​ർ​വ​ഹി​ച്ചു.

ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ന​വം​ബ​ർ 30 വ​രെ​യാ​ണ് കാ​മ്പ​യി​ൻ കാ​ല​യ​ള​വ്. ഓ​രോ വ​ർ​ഷ​വും ക​മ്മി​റ്റി​ക​ൾ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സം​ഘ​ട​നാ ഭ​ര​ണ സം​വി​ധാ​ന​മാ​ണ് ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ പി​ന്തു​ട​രു​ന്ന​ത്.

ക​ഴി​ഞ്ഞ 11 വ​ർ​ഷ​ക്കാ​ല​മാ​യി ബ​ഹ്‌​റൈ​നി​ലും നാ​ട്ടി​ലും ജീ​വ​കാ​രു​ണ്യം, വി​ദ്യാ​ഭ്യാ​സം, ക​ലാ, കാ​യി​ക, ജ​ന​ക്ഷേ​മ, രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി പൊ​തു​മ​ണ്ഡ​ല​ത്തി​ൽ മു​ന്നോ​ട്ടു​പോ​കു​ന്ന സം​ഘ​ട​ന​യാ​ണ് ഐ.​വൈ.​സി.​സി. അ​മ്മ​ക്കൊ​രു കൈ​നീ​ട്ടം, ലാ​ൽ​സ​ൺ മെ​മ്മോ​റി​യ​ൽ ഭ​വ​ന പ​ദ്ധ​തി.

മൗ​ലാ​ന അ​ബു​ൽ​ക​ലാം ആ​സാ​ദ്‌ സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി, വി​ദ്യാ​നി​ധി ലാ​ൽ​സ​ൺ മെ​മ്മോ​റി​യ​ൽ സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി, മെ​ഡി ഹെ​ൽ​പ്, ഷു​ഹൈ​ബ് എ​ട​യ​ന്നൂ​ർ സ്മാ​ര​ക പ്ര​വാ​സി അ​വാ​ർ​ഡ്, ര​ക്ത​ദാ​ന സ​ന്ന​ദ്ധ സേ​വ​ന​ങ്ങ​ൾ, അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ വി​മാ​ന ടി​ക്ക​റ്റ് ന​ൽ​ക​ൽ, വി​ഷ്ണു മെ​മ്മോ​റി​യ​ൽ സ​ല്യൂ​ട്ട് സ​ച്ചി​ൻ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് തു​ട​ങ്ങി​യ​വ അ​തി​ൽ ചി​ല​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ജോ​ബ് സെ​ൽ, ഹെ​ൽ​പ് ഡെ​സ്ക്, ഉ​മ്മ​ൻ‌ ചാ​ണ്ടി സ്മാ​ര​ക ഓ​ൺ​ലൈ​ൻ കോ​ൺ​ഗ്ര​സ്‌ പാ​ഠ​ശാ​ല, യൂ​ത്ത് ഫെ​സ്റ്റ്, വ​നി​ത വേ​ദി, പ്ര​സം​ഗ പ​രി​ശീ​ല​നം, നി​റ​ക്കൂ​ട്ട്, ക​ലാ​വേ​ദി, സ്പോ​ർ​ട്സ് വി​ങ്ങി​ന് കീ​ഴി​ൽ ക്രി​ക്ക​റ്റ്‌, ഫു​ട്ബാ​ൾ, വോ​ളി​ബാ​ൾ, വ​ടം വ​ലി, ചെ​സ് ടൂ​ർ​ണ​മെ​ന്റ് തു​ട​ങ്ങി​യ പ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി 2013 മു​ത​ൽ ബ​ഹ്‌​റൈ​നി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

സാ​മൂ​ഹി​ക ന​ന്മ​ക്ക്, സ​മ​ർ​പ്പി​ത യു​വ​ത്വം എ​ന്ന സം​ഘ​ട​നാ ആ​പ്ത​വാ​ക്യം മു​റു​കെ​പ്പി​ടി​ച്ചു കൊ​ണ്ടാ​ണ് ഇ​ക്കാ​ല​മ​ത്ര​യും ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ പ​വി​ഴ​ദ്വീ​പി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് എ​ന്ന് ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ ഷം​ഷാ​ദ് കാ​ക്കൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് മാ​ഹി, ട്ര​ഷ​റ​ർ ബെ​ൻ​സി ഗ​നി​യു​ഡ് എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഓ​രോ​രോ ഏ​രി​യ​ക​ളി​ലെ​യും പ്ര​സി​ഡ​ന്റ്‌, സെ​ക്ര​ട്ട​റി​മാ​രെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഗു​ദൈ​ബി​യ - ഹൂ​റ (സ​ജി​ൽ കു​മാ​ർ 39162524, സൈ​ജു സെ​ബാ​സ്റ്റ്യ​ൻ 37790277 ), ഹ​മ​ദ് ടൗ​ൺ (വി​ജ​യ​ൻ ടി.​പി 35682622, ഹ​രി​ശ​ങ്ക​ർ പി.​എ​ൻ 35930418 ), മു​ഹ​റ​ഖ് (മ​ണി​ക​ണ്ഠ​ൻ 39956325, നൂ​ർ മു​ഹ​മ്മ​ദ്‌ 33249181), സ​ൽ​മാ​നി​യ (അ​നൂ​പ് ത​ങ്ക​ച്ച​ൻ 36008770, മു​ഹ​മ്മ​ദ്‌ റ​ജാ​സ് 37509203 ), റി​ഫ (ഷ​മീ​ർ അ​ലി 33914200, ത​സ്‌​ലീം തെ​ന്നാ​ട​ൻ 34223949), ട്യൂ​ബ്ലി - സ​ൽ​മാ​ബാ​ദ് (ന​വീ​ൻ ച​ന്ദ്ര​ൻ 35590391, ഷാ​ഫി വ​യ​നാ​ട് 35019446), ഹി​ദ്ദ് - അ​റാ​ദ് ( റോ​ബി​ൻ കോ​ശി 33389356, നി​ധി​ൻ ചെ​റി​യാ​ൻ 38161333), മ​നാ​മ (റാ​സി​ബ് വേ​ളം 35053765, ഷി​ജി​ൽ പെ​രു​മ​ച്ചേ​രി 38273792), ബു​ദ​യ്യ (അ​ഷ്‌​റ​ഫ്‌ ഇ.​കെ 33316698, കി​ഫ്‌​ലി 38460332). സം​ഘ​ട​ന മെം​ബ​ർ​ഷി​പ്പി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ഹെ​ൽ​പ് ഡ​സ്കി​ന്‍റെ 38285008 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYCCCampaignBahrain News
News Summary - IYCC Membership Campaign Begins
Next Story