ഐ.വൈ.സി.സി ഇൻഡിഗോ അധികൃതർക്ക് നിവേദനം നൽകി
text_fieldsമനാമ: ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്ക് ദിവസവും വിമാനങ്ങൾ ഇല്ലാത്ത വിഷയത്തിൽ ബഹ്റൈൻ ഇൻഡിഗോ അധികൃതർക്ക് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി നിവേദനം നൽകി. കേരളത്തിന്റെ വ്യവസായിക തലസ്ഥാനമായ കൊച്ചിയിലേക്ക് ബഹ്റൈനിൽനിന്ന് നേരിട്ടുള്ള വിമാന സർവിസ് ദിവസവും ഇല്ലാത്തതുമൂലം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.
കേരളത്തിന്റെ മധ്യഭാഗത്ത് നിൽക്കുന്ന എയർപോർട്ട് എന്ന നിലയിൽ എല്ലാ സ്ഥലങ്ങളിലേക്കും യാത്ര എളുപ്പം ആകുന്ന വിമാനത്താവളമാണ് കൊച്ചി. അത്യാവശ്യ സന്ദർഭങ്ങളിൽ അടിയന്തരമായി നാട്ടിലേക്ക് യാത്ര പോവേണ്ടവർക്കും മറ്റും ദിവസവും വിമാനം ഉണ്ടായാലുള്ള ഗുണങ്ങളെക്കുറിച്ച് ഇൻഡിഗോ അധികൃതരെ ബോധ്യപ്പെടുത്തിയതായി ഐ.വൈ.സി.സി നേതാക്കൾ പറഞ്ഞു. ഇതു സംബന്ധിച്ച് ഇന്ത്യൻ അംബാസഡർക്കും സംഘടന നിവേദനം കൊടുത്തിരുന്നു.
വിഷയത്തിൽ അനുഭാവപൂർവമായ ഇടപെടൽ ഉണ്ടാവുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹീം, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവരാണ് ഇൻഡിഗോ ജനറൽ മാനേജർ ഹൈഫ ഔൻ, സെയിൽസ് മാർക്കറ്റിങ് മാനേജർ റിയാസ് മുഹമ്മദ് എന്നിവർക്ക് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.