ജനകീയൻ, സഹജീവിസ്നേഹവുമുള്ള നേതാവ് -ഐ.വൈ.സി.സി
text_fieldsമനാമ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഐ.വൈ.സി.സി അനുശോചന യോഗം സംഘടിപ്പിച്ചു. ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറന്റ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ മരണം കേരളീയസമൂഹത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹത്തെ പോലെയുള്ള സത്യസന്ധനും ജനകീയനുമായ നേതാവ് വേറെയില്ലെന്നും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് വിവിധ സംഘടന നേതാക്കൾ അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളിൽ ജയിലുകളിൽ കുടുങ്ങിയ നിരവധി മലയാളികളെ രക്ഷിക്കാനും യുദ്ധമുഖത്ത് കുടുങ്ങിയ നഴ്സുമാരെ അടക്കം നാട്ടിലേക്ക് രക്ഷപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു.
യോഗത്തിൽ പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അലൻ ഐസക് സ്വാഗതവും നിധീഷ് ചന്ദ്രൻ നന്ദിയും അറിയിച്ചു. സോമൻ ബേബി, ഡോ. പി.വി. ചെറിയാൻ, ബഷീർ അമ്പലായി, ശംസുദ്ദീൻ വെള്ളിക്കുളങ്ങര, ജമാൽ നദ്വി, കെ. ജനാർദനൻ, എബ്രഹാം ജോൺ, ശിവകുമാർ കൊല്ലറോത്ത്, എ.പി. ഫൈസൽ, ചന്ദ്രബോസ്, ബാബു കുഞ്ഞിരാമൻ, അജിത്കുമാർ, യു.കെ. അനിൽകുമാർ, മജീദ് തണൽ, മൊയ്ദീൻ പയ്യോളി, ജമാൽ കുറ്റിക്കാട്ടിൽ, മുസ്തഫ കുന്നുമ്മേൽ, ലത്തീഫ് കോളിക്കൽ, ജിജു വർഗീസ്, പീറ്റർ സോളമൻ, ഷിഹാബ് കറുകപത്തൂർ, അബി തോമസ്, മണിക്കുട്ടൻ, അഷ്റഫ് സി.എച്ച്, അഷ്റഫ് കാട്ടിൽപീടിക, അൻവർ നിലമ്പൂർ, ഐ.വൈ.സി.സി ഭാരവാഹികളായ ബേസിൽ നെല്ലിമറ്റം, വിൻസു കൂത്തപ്പിള്ളി, അനസ് റഹീം, ജയഫർ അലി, ഷിബിൻ തോമസ്, അബിയോൺ അഗസ്റ്റിൻ, ബെൻസി ഗനിയുഡ് വാസ്റ്റിൻ, ഷഫീക് കൊല്ലം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.