ഐ.വൈ.സി.സി ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsമനാമ: ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ കെ സിറ്റി ഹാളിൽ വെച്ച് ‘പൂവണി പൊന്നോണം’ ഓണാഘോഷം സംഘടിപ്പിച്ചു. നിരവധി കലാപരിപാടികളോടെയായിരുന്നു ആഘോഷം നടന്നത്. സദ്യയും ഒരുക്കിയിരുന്നു. പരിപാടി ഐ.വൈ.സി.സി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് ഷംഷാദ് കാക്കൂറിന്റെ അധ്യക്ഷതയിൽ ഐ.ഒ.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു.
ഐ.വൈ.സി.സി ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും ട്രഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു. സഹൃദയ പയ്യന്നൂരിന്റെ നാടൻപാട്ട് അടക്കമുള്ള കലാപരിപാടികൾ, ഐ.വൈ.സി.സി വനിത വേദി പ്രതിനിധികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ, തിരുവാതിര, ഒപ്പന, ഗാനമേള, കസേരക്കളി, മിഠായി പെറുക്കൽ, സുന്ദരിക്ക് പൊട്ടുതൊടീൽ, വടംവലി അടക്കമുള്ള മത്സരങ്ങൾ അരങ്ങേറി.
നറുക്കെടുപ്പിൽ ഐ.വൈ.സി.സി ഹിദ്ദ് - അറാദ് ഏരിയ സെക്രട്ടറി നിധിൻ ചെറിയാൻ സമ്മാനത്തിന് അർഹനായി. പരിപാടിയുടെ കൺവീനറും ഐ.വൈ.സി.സി വൈസ് പ്രസിഡന്റുമായ അനസ് റഹീമിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.
കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് സലിം തളങ്കര, കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര, സാമൂഹിക പ്രവർത്തകയും അധ്യാപികയുമായ ഷെമിലി പി. ജോൺ എന്നിവർ ആശംസകൾ നേർന്നു.
വനിത വേദി അംഗം രമ്യ റിനോ ആയിരുന്നു പരിപാടിയുടെ അവതാരക. ഹരി ഭാസ്കരൻ, ഷാഫി വയനാട്, ബേസിൽ നെല്ലിമറ്റം, ജിതിൻ പരിയാരം ജയഫർ അലി, രതീഷ് രവി, റാസിബ്, പ്രമീജ് വടകര, ഗംഗൻ മലയിൽ, റിയാസ്, ഷിജിൽ, നസീർ പൊന്നാനി, വിജയൻ ഹമദ് ടൗൺ, മണികണ്ഠൻ കണ്ണൂർ, സൈജു സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷങ്ങൾ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.