Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആവേശമായി ഐ.വൈ.സി.സി...

ആവേശമായി ഐ.വൈ.സി.സി യൂത്ത്‌ ഫെസ്റ്റ്

text_fields
bookmark_border
ആവേശമായി ഐ.വൈ.സി.സി യൂത്ത്‌ ഫെസ്റ്റ്
cancel
camera_alt

ഐ.വൈ.സി.സി യൂത്ത്‌ ഫെസ്റ്റിൽ എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി കെ.എം അഭിജിത്ത് മുഖ്യപ്രഭാഷണം നടത്തുന്നു

മനാമ: ഐ.വൈ.സി.സി എട്ടാമത് യൂത്ത് ഫെസ്റ്റ് ഇന്ത്യൻ ക്ലബിൽ വിജയകരമായി സംഘടിപ്പിച്ചു. കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റും എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.എം. അഭിജിത്ത് മുഖ്യാതിഥിയായിരുന്നു.

ബഹ്‌റൈനിലെ കലാപ്രതിഭകൾ അണിയിച്ചൊരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികളോടെ അരങ്ങേറിയ യൂത്ത് ഫെസ്റ്റ് ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബുക്കമ്മാസ് ഉദ്ഘാടനം ചെയ്തു. യൂത്ത്‌ ഫെസ്റ്റിനു മുന്നോടിയായി ഐ.വൈ.സി.സിയുടെ ഒമ്പത് ഏരിയകളിലൂടെ നടത്തിയ പതാക പ്രയാൺ തലസ്ഥാന നഗരിയായ മനാമയിൽനിന്നും ബഹ്‌റൈൻ ബൈക്ക് റൈഡേഴ്‌സ് സമ്മേളന നഗരിയിൽ ബൈക്ക് റാലിയായി എത്തിച്ചു. പ്രസിഡന്റ് ജിതിൻ പരിയാരം ഏറ്റുവാങ്ങിയ പതാക സമ്മേളന നഗരിയിൽ ഉയർത്തി.

ഇന്ത്യയിൽ കോൺഗ്രസ് തിരിച്ചുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കെ.എം. അഭിജിത് സംസാരിച്ചു. ജനങ്ങളെ വർഗീയമായി വേർതിരിച്ചു സാധാരണക്കാരെ ദുരിതത്തിലാക്കി വൻകിടക്കാർക്ക് കൂടുതൽ സമ്പത്ത് ഉണ്ടാക്കുവാനുള്ള ഭരണമാണ് മോദി സർക്കാർ നടത്തുന്നത്. അതിനു കുടപിടിക്കുന്ന ഭരണമാണ് കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നും അഭിജിത് പറഞ്ഞു. ഇന്ത്യൻ സമൂഹം ബഹ്‌റൈന് നൽകുന്ന സംഭാവനകൾക്ക് പാർലമെന്റ് അംഗം ഹസൻ ഈദ് ബുക്കമ്മാസ് ഉദ്ഘാടന പ്രസംഗത്തിൽ നന്ദി പറഞ്ഞു.

യൂത്ത്‌ ഫെസ്റ്റിന്റെ പ്രചാരണ ഭാഗമായി നടത്തിയ വടം വലി മത്സരത്തിൽ വിജയികളായവർക്കുള്ള ട്രോഫികളും പ്രൈസ് മണിയും ചടങ്ങിൽ വിതരണം ചെയ്തു. വിജയികൾക്കുള്ള ട്രോഫി ഹസൻ ഈദ് ബുക്കമ്മാസ് എം.പി കൈമാറി. കാഷ് അവാർഡ് ഐ.ഒ.സി പ്രസിഡന്റ് മുഹമ്മദ്‌ മൻസൂർ സമ്മാനിച്ചു. ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം അധ്യക്ഷത വഹിച്ചു.

യൂത്ത്‌ ഫെസ്റ്റ് ഭാഗമായി പ്രസിദ്ധീകരിച്ച മാഗസിൻ കമ്മിറ്റി കൺവീനർ ഫാസിൽ വട്ടോളി കെ.എം. അഭിജിത്തിനു കൈമാറി പ്രകാശനം ചെയ്തു. ഷുഹൈബ് പ്രവാസി മിത്ര അവാർഡ് ജേതാവ് മനോജ്‌ വടകര, ട്രഷറർ വിനോദ് ആറ്റിങ്ങൽ തുടങ്ങിയവർ സംസാരിച്ചു. ഹസൻ ഈദ് ബുക്കമ്മാസ് എം.പിയെ യൂത്ത്‌ ഫെസ്റ്റ് ഫിനാൻസ് കൺവീനർ അനസ് റഹീമും അഭിജിത്തിനെ റിസപ്‌ഷൻ കമ്മിറ്റി കൺവീനർ ഷബീർ മുക്കനും മെമന്റോയും ഷാളും നൽകി ആദരിച്ചു. മനോജ്‌ വടകരയെ പ്രോഗ്രാം, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ വിൻസു കൂത്തപ്പള്ളി ഷാൾ അണിയിച്ച് ആദരിച്ചു. ഐ.വൈ.സി.സിയുടെ നാൾവഴികൾ എന്ന വിഷയത്തിൽ അവതരിപ്പിച്ച ഡോക്യുമെന്ററിക്ക് അനീഷ് എബ്രഹാം അവതരണം നടത്തി. സെക്രട്ടറി ബെൻസി ഗനിയുഡ് സ്വാഗതവും യൂത്ത്‌ ഫെസ്റ്റ് ജനറൽ കൺവീനർ ബ്ലസൻ മാത്യു നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYCCYouth Fest
News Summary - IYCC Youth Fest
Next Story