Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി.​സി യൂ​ത്ത്‌...

ഐ.​വൈ.​സി.​സി യൂ​ത്ത്‌ ഫെ​സ്റ്റ് സ​മാ​പി​ച്ചു

text_fields
bookmark_border
inauguration
cancel
camera_alt

ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് ഫെ​സ്റ്റ് 2024 കെ.​പി.​സി.​സി രാ​ഷ്ട്രീ​യകാ​ര്യ

സ​മി​തി അം​ഗം ബി​ന്ദു കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് ഫെ​സ്റ്റ് 2024 ശ്ര​ദ്ധേ​യ​മാ​യി. ഇ​ന്ത്യ​ൻ ക്ല​ബ് മൈ​താ​ന​ത്ത് ന​ട​ന്ന ഫെ​സ്റ്റ് കെ.​പി.​സി.​സി രാ​ഷ്ട്രീ​യ കാ​ര്യ സ​മി​തി അം​ഗം ബി​ന്ദു കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം മു​ഹ​മ്മ​ദ് ജ​നാ​ഹി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ദേ​ശീ​യ സെ​ക്ര​ട്ട​റി വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ശ​സ്ത ഗാ​യ​ക​ൻ സ​ജീ​ർ കൊ​പ്പം, ഉ​സ്മാ​ൻ, ഫ്ല​വേ​ഴ്സ് ടോ​പ് സി​ങ്ങ​ർ ഫെ​യിം അ​ർ​ജു​ൻ രാ​ജ്, ബ​ഹ്റൈ​നി​ലെ വി​വി​ധ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, ‘ആ​ര​വം’ അ​വ​ത​രി​പ്പി​ച്ച ചെ​ണ്ട​മേ​ളം, ഫ്യൂ​ഷ​ൻ എ​ന്നി​വ​യെ​ല്ലാം ഫെ​സ്റ്റി​ന്റെ മു​ഖ്യ ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രു​ന്നു.

ആ​യി​ര​ക്ക​ണ​ക്കി​ന് വ​രു​ന്ന ബ​ഹ്‌​റൈ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തെ സാ​ക്ഷി​നി​ർ​ത്തി യൂ​ത്ത് ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി ഒ​മ്പ​ത് ഏ​രി​യ​ക​ൾ സ​ഞ്ച​രി​ച്ച് സ​മ്മേ​ള​ന ന​ഗ​രി​യി​ൽ എ​ത്തി​യ ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന് ഐ.​വൈ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക്ക് സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ യൂ​ത്ത് ഫെ​സ്റ്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​ൻ​സു കൂ​ത്ത​പ്പി​ള്ളി ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ബി​ന്ദു കൃ​ഷ്ണ ഷു​ഹൈ​ബ് സ്മാ​ര​ക പ്ര​വാ​സി മി​ത്ര പു​ര​സ്‌​കാ​രം ബ​ഹ്‌​റൈ​നി​ലെ നി​ശ്ശ​ബ്ദ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സാ​ബു ചി​റ​മേ​ലി​നു സ​മ്മാ​നി​ച്ചു. യൂ​ത്ത് ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​ൻ​സ​ർ അ​വാ​ർ​ഡ് ഇ​ഷി​ക പ്ര​ദീ​പി​നും ഫോ​ട്ടോ​ഗ്ര​ഫി അ​വാ​ർ​ഡ് റ​മീ​സി​നും ല​ഭി​ച്ചു.

മി​ക​ച്ച ഷോ​ർ​ട്ട് ഫി​ലിം-​മ​യ്യ​ത്ത്, മി​ക​ച്ച സം​വി​ധാ​യ​ക​ൻ- ഹ​ബീ​ബ് റ​ഹ്മാ​ൻ (മ​യ്യ​ത്ത്), മി​ക​ച്ച ന​ട​ൻ-​ഹ​രി​ദാ​സ് (നെ​രി​പ്പോ​ടു​ക​ൾ), മി​ക​ച്ച ന​ടി-​ബു​ഷ്‌​റ ഹ​ബീ​ബ് (മ​യ്യ​ത്ത്), മി​ക​ച്ച ബാ​ല​താ​രം- ഫ​ർ​ഹ ഫാ​ത്തി​മ (മ​യ്യ​ത്ത്) എ​ന്നി​വ​ർ അ​ർ​ഹ​രാ​യി. ഐ.​വൈ.​സി.​സി​യു​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ൾ കോ​ർ​ത്തി​ണ​ക്കി​യ മാ​ഗ​സി​ന്റെ പ്ര​കാ​ശ​നം ബി​ന്ദു കൃ​ഷ്ണ നി​ർ​വ​ഹി​ച്ചു.

പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഹ​രി ഭാ​സ്ക​ർ, മാ​ഗ​സി​ൻ എ​ഡി​റ്റ​ർ ജി​തി​ൻ പ​രി​യാ​രം, ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ്‌ ജ​സീ​ൽ, റി​സ​പ്‌​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷം​ഷാ​ദ് കാ​ക്കൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ദേ​ശീ​യ ട്ര​ഷ​റ​ർ നി​ധീ​ഷ് ച​ന്ദ്ര​ൻ ന​ന്ദി പ​റ​ഞ്ഞു. സു​ബി ഹോം​സി​ന്റെ ബാ​ന​റി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മ​നീ​ഷ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​യാ​യി​രു​ന്നു. ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ക​ലാ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - IYCC Youth Fest concluded
Next Story