ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു
text_fieldsമനാമ: ഐ.വൈ.സി.സി ബഹ്റൈൻ സംഘടിപ്പിക്കുന്ന ‘യൂത്ത് ഫെസ്റ്റ് 2024’ സ്വാഗതസംഘം ഓഫിസ് പ്രവർത്തനം ആരംഭിച്ചു. മനാമയിൽ സ്ഥിതിചെയ്യുന്ന കെ സിറ്റി ബിസിനസ് സെന്ററിലാണ് ഓഫിസ് പ്രവർത്തിക്കുക. ഐ.ഒ.സി ബഹ്റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ ഉദ്ഘാടനം നിർവഹിച്ചു.
ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, യൂത്ത് ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ വിൻസു കൂത്തപ്പള്ളി, കൺവീനർമാരായ ഹരി ഭാസ്കർ, ജിതിൻ പരിയാരം, മുഹമ്മദ് ജസീൽ, ഷംഷാദ് കാക്കൂർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മാർച്ച് എട്ടിന് ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽവെച്ചാണ് യൂത്ത് ഫെസ്റ്റ് 2024 നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.