'ജയ് ഭീം' ചർച്ച സദസ്സ് സംഘടിപ്പിച്ചു
text_fieldsമനാമ: ടി.എസ്. ജ്ഞാനവേൽ സംവിധാനം ചെയ്ത 'ജയ് ഭീം' എന്ന സിനിമയെക്കുറിച്ച് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ചർച്ചാസദസ്സ് സംഘടിപ്പിച്ചു.
സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ടവർ അനുഭവിക്കുന്ന ജീവിത യാഥാർഥ്യത്തിെൻറയും ഇന്നും തുടരുന്ന അരാജകത്വത്തിെൻറയും നേർചിത്രമാണ് ജയ് ഭീം മുന്നോട്ടുവെക്കുന്നതെന്ന് ചർച്ചയിൽ പെങ്കടുത്തവർ അഭിപ്രായപ്പെട്ടു.
അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമില്ലാത്തവരുടെയും വേദന വളരെ ശക്തമായി അവതരിപ്പിക്കുന്ന ജയ്ഭീം, നാട്ടിലെ രാഷ്ട്രീയ നിയമ സംവിധാനങ്ങൾക്ക് സ്വയം പരിശോധന നടത്താൻ വഴിയൊരുക്കുന്നതാണെന്ന് സദസ്സ് വിലയിരുത്തി.
ജയ് ഭീം സിനിമയിലെ ഇടതുപക്ഷ സിംബലുകൾ ആഘോഷിക്കുന്ന കേരളത്തിൽ ഇടതുപക്ഷം ഭരിക്കുമ്പോഴാണ് ദലിത് വിദ്യാർഥിനിക്ക് ജാതിയ വിവേചനംമൂലം സർവകലാശാലയിലെ തെൻറ പഠനം പൂർത്തിയാക്കാൻ സമരത്തിനിറങ്ങേണ്ടിവന്നതെന്നും സൈക്കിൾപോലും ഓടിക്കാൻ അറിയാത്ത ദലിത് യുവാവ് കാർ മോഷണ കേസിൽ പ്രതിയായതെന്നും അധ്യക്ഷപ്രസംഗം നടത്തിയ സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ ചൂണ്ടിക്കാട്ടി.
അതേസമയം, ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് കേരളത്തെ തകർക്കുക എന്ന അജണ്ട നാം കാണാതെ പോകരുത് എന്ന് തുടർന്ന് സംസാരിച്ച പങ്കജ് നാഭൻ പറഞ്ഞു.
പാളിച്ചകൾ ധാരാളം ഉണ്ടെങ്കിലും കേരളത്തിെൻറ ഇടത് സാംസ്കാരിക ബോധം നിലനിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ഇഷ്ടമില്ലാത്ത നാട്ടിലും സമൂഹത്തിലും മതത്തിലുമുള്ളവർ കുറ്റവാളികളും ഭീകരവാദികളുമാണെന്ന ചിന്ത സമൂഹത്തിൽ പിടിമുറുക്കുകയാണെന്ന് തുടർന്ന് സംസാരിച്ച സാമൂഹികപ്രവർത്തകൻ ചെമ്പൻ ജലാൽ പറഞ്ഞു.
വി.കെ. അനീസ് ചർച്ച നിയന്ത്രിച്ചു. മാധ്യമപ്രവർത്തകൻ സിറാജ് പള്ളിക്കര, സാമൂഹിക പ്രവർത്തകരായ ഗഫൂർ മൂക്കുതല, എം. അബ്ദുൽ ഖാദർ, ടി.കെ. സിറാജുദ്ദീൻ, വി.എൻ. മുർഷാദ്, സാജിർ കണ്ണൂർ, അബ്ദുൽ ലത്തീഫ് കടമേരി, ഫൈസൽ, പി. ഷാഹുൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് സ്വാഗതവും ജലീൽ മുട്ടിക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.