ജനബിയ ഹൈവേ വിപുലീകരണ പദ്ധതി പൂർത്തിയായി
text_fieldsമനാമ: ജനബിയ ഹൈവേ വിപുലീകരണ പദ്ധതിയുടെ പൂർത്തീകരണം വർക്സ് മന്ത്രി ഇബ്രാഹിം അൽ ഹവാജ് പ്രഖ്യാപിച്ചു. സൽമാൻ സിറ്റിയിലേക്കും ചുറ്റുമുള്ള റോഡ് ശൃംഖലയിലേക്കും പ്രവേശനം വർധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമാണിത്. ഏകദേശം നാല് കിലോമീറ്ററിലധികം ഭാഗത്ത് ഇരുവശങ്ങളിലേക്കും റോഡ് മൂന്നുവരിയായി വികസിപ്പിച്ചിട്ടുണ്ട്.
ജങ്ഷനുകൾ നവീകരിക്കുകയും ഗതാഗതം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചു. സർവിസ് റോഡുകൾ, പാർക്കിങ് സ്ഥലങ്ങൾ, സുരക്ഷ തടസ്സങ്ങൾ, ട്രാഫിക് സുരക്ഷ നടപടികൾ നടപ്പിലാക്കൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. സൽമാൻ സിറ്റി, ബുദയ്യ, ജനാബിയ നിവാസികൾക്ക് ഏറെ പ്രയോജനകരമാണ് നവീകരണം.
റോഡിൽ ഇപ്പോൾ മണിക്കൂറിൽ 10,500 വാഹനങ്ങൾ വരെ ഉൾക്കൊള്ളാൻ കഴിയുമെന്ന് മന്ത്രി ഇബ്രാഹിം അൽ ഹവാജ് ചൂണ്ടിക്കാട്ടി. മുമ്പ് മണിക്കൂറിൽ 6700 വാഹനങ്ങളെ മാത്രമേ ഉൾക്കൊള്ളാനാകുമായിരുന്നുള്ളൂ. റോഡിലെ പ്രതിദിന ട്രാഫിക് 54,600 വാഹനങ്ങൾ വരെ എത്തിയിട്ടുണ്ട്. വാർഷിക വളർച്ച നിരക്ക് മൂന്നു ശതമാനമാണ്. 1,20,20,957 ദീനാറിന്റെ പദ്ധതിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.