ജനബിയ ഹൈവേ: മേൽപാല നിർമാണം മന്ത്രി വിലയിരുത്തി
text_fieldsമനാമ: ജനബിയ ഹൈവേയിൽ നിന്നും ഇടത്തോട്ടു പോകുന്ന ഭാഗത്ത് മേൽപാലം പണിയുന്ന പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജും സംഘവും വിലയിരുത്തി. ജനബിയ ഹൈവേയിൽ നിന്നും ശൈഖ് ഈസ ബിൻ സൽമാൻ റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് മേൽപാലം നിർമിക്കുന്നത്.
അൽ ജസ്റ സിഗ്നൽ നവീകരണത്തിന്റെ ഭാഗമായുള്ള പദ്ധതിയാണിത്. പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയ മന്ത്രി നിർമാണ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തുന്ന സമാന്തര പാതയുടെ വിശദവിവരങ്ങൾ ആരാഞ്ഞു. നിലവിലുള്ള വാഹന നീക്കം ശക്തിപ്പെടുത്താനും കൂടുതൽ വാഹനങ്ങളെ ഉൾക്കൊള്ളാനും നവീകരണം പൂർത്തിയാകുന്നതോടെ സാധ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി. മേൽപാലമടക്കമുള്ള നവീകരണം പൂർത്തിയാകുന്നതോടെ ജനബിയ റോഡിൽ നിന്നും ശൈഖ് ഈസ ബിൻ സൽമാൻ റോഡിലേക്കുള്ള വാഹനങ്ങളുടെ നീക്കം ദിനേന 57,000 ആയി വർധിക്കും. അൽ ജസ്റ സിഗ്നലിലുള്ള വെയിറ്റിങ് സമയം 70 ശതമാനം കുറക്കാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.