പ്രേംനാഥിന്റെ നിര്യാണത്തിൽ ജനത കൾചറൽ സെന്റർ അനുശോചിച്ചു
text_fieldsമനാമ: അഡ്വ. എം.കെ. പ്രേംനാഥിന്റെ നിര്യാണത്തിൽ ബഹ്റൈൻ ജനത കൾചറൽ സെന്റർ അനുശോചിച്ചു. സൗമ്യനും ജനകീയനുമായ സോഷ്യലിസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന നേതാവായിരുന്നു അദ്ദേഹം.
ഒട്ടേറെ ജനകീയ സമരങ്ങളില്‍ സജീവമായി പങ്കെടുത്തു. നിസ്വാര്‍ഥമായ രാഷ്ട്രീയ പ്രവര്‍ത്തനമായതിനാല്‍ നല്ല പിന്തുണയായിരുന്നു പാര്‍ട്ടിയില്‍. അടിയന്തരാവസ്ഥക്കാലത്ത് യുവത്വത്തിന്റെ പോരാട്ടവും വീര്യവും കാഴ്ചവെക്കാന്‍ അദ്ദേഹം തയാറായി. അറസ്റ്റ് ചെയ്യപ്പെടുകയും പൊലീസ് മര്‍ദനത്തിന് ഇരയാവുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയും പ്രാദേശിക വിഷയങ്ങളിലും സജീവ സമരം നയിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാംസ്കാരിക രംഗത്തും സജീവമായിരുന്നു. സ്വാതന്ത്ര്യം തന്നെ അമൃതം എന്ന പുസ്തകം രചിച്ചു. സ്വതന്ത്രഭൂമി എഡിറ്ററായിരുന്നു. പാര്‍ട്ടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പദം വരെ വഹിക്കാനായി. വിട പറയുമ്പോള്‍ എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റാണ് അദ്ദേഹം. 2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് പ്രേംനാഥ് തെരഞ്ഞെടുക്കപ്പെട്ടത്. ബഹ്റൈൻ ജെ.സി.സിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് ഹൃദ്യമായ സ്വീകരണം നൽകാൻ സാധിച്ചിരുന്നതായും അനുശോചനക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.