ബഹ്റൈൻ-ജപ്പാൻ സൗഹൃദവുമായി ‘ജപ്പാനീസ് വില്ലേജി’ന് തുടക്കം
text_fieldsമനാമ: ബഹ്റൈൻ ഇൻറർനാഷണൽ സർക്ക്യൂട്ടീൽ നടക്കുന്ന ആദ്യ ജപ്പാനീസ് പ്രദർശനമായ ‘ജപ്പാനീസ് വില്ലേജി’ന് വർണ്ണാ ഭമായ തുടക്കം. സതേൺ ഗവർണേററ്റ് സംഘടിപ്പിച്ച പ്രദർശനം ബഹ്റൈൻ^ജപ്പാനീസ് സൗഹൃദ സൊസൈറ്റിയുടെയും ബഹ്റൈൻ ഇൻറർ നാഷണൽ സർക്യൂട്ട് (ബി.െഎ.സി)യുടെ സഹകരണത്തോടെയുമാണ് നടക്കുന്നത്. പരിപാടിക്ക് ലേബർ ഫണ്ട് (തംകീൻ) പിന്തുണയ ുമുണ്ട്.
ത്രിദ്വിനപ്രദർശനത്തിൽ 28 സ്റ്റാളുകൾ ഉണ്ട്. രണ്ട് രാജ്യങ്ങളുടെയും സാംസ്ക്കാരികാംശങ്ങളുടെ കൈമാറ്റം എന്ന ലക്ഷ്യവുമായാണ് മേള നടത്തുന്നതെന്നും സംഘാടകർ വ്യക്തമാക്കി. രണ്ട് രാജ്യങ്ങളുടെയും സൗഹൃദമാണ് പ്രദർശനത്തിെൻറ പിന്നിലുള്ളതെന്ന് ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു.
ലേബർ ആൻറ് സോഷ്യൽ ഡവലപ്പ്മെൻറ് മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി സബാഹ് അൽ ദോസരി പരിപാടി സംഘടിപ്പിക്കാൻ നൽകിയ പിന്തുണക്ക് ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫക്ക് നന്ദിയും അഭിനന്ദനവും അർപ്പിച്ചു. വിനോദ സഞ്ചാരവകുപ്പിനും വികസനത്തിനും പൈതൃക സംരക്ഷണത്തിന് നൽകുന്ന പിന്തുണയും അദ്ദേഹം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.