ജെറ്റ് എയര്‍വേസിൽ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികൾ ആശങ്കയിൽ
text_fieldsമനാമ: ജെറ്റ് എയര്വേസിെൻറ വിമാനങ്ങൾ സർവീസ് നിർത്തിവെച്ച സാഹചര്യത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന പ്രവാസികൾ ആശങ്കയിൽ. അതേസമയം ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്ക് മേയ് നാലുവരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക ് പിഴ കൂടാതെ പണം മടക്കി നൽകാൻ നിർദേശം ലഭിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച് ജെറ്റ് എയർവേസ് ബഹ്റൈൻ അധിക ൃതരാണ് തങ്ങളുടെ പാർട്ണർമാരായ ട്രാവൽ ഏജൻസികൾക്ക് ഇൗ നിർദേശം രേഖാമൂലം നൽകിയിരിക്കുന്നത്. എന്നാൽ മേയ് നാലുമുതലുള്ള അടുത്തദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ കാര്യത്തിൽ നിർദേശമൊന്നും നൽകിയിട്ടില്ല. ഇത് നൂറുകണക്കിന് ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് ബഹ്റൈനിലെ സ്കൂൾ അവധിക്കാലം എന്നതിനാൽ മാസങ്ങൾക്ക് മുെമ്പ നിരവധി മലയാളി കുടുംബങ്ങൾ ജെറ്റ് എയർവേസിെൻറ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ ഇവർക്ക് ഇപ്പോൾ എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. ഇൗ സന്ദർഭത്തിൽ മേയ് നാലിനുശേഷം ബുക്ക് ചെയ്തവർ ടിക്കറ്റ് കാൻസൽ ചെയ്താൽ കുടുംബാംഗങ്ങൾക്ക് എല്ലാപേർക്കും കൂടി നല്ലൊരു തുക നഷ്ടമാകും. മാത്രമല്ല ഇനി മറ്റ് വിമാനകമ്പനികളെ ആശ്രയിക്കാമെന്നുവച്ചാൽ ഇപ്പോൾ റേറ്റ് കൂടിയ സമയവുമാണ്.
റിേട്ടൺ ഉൾപ്പെടെയുള്ള ടിക്കറ്റിന് ഒരാൾക്ക് 220 ദിനാറാണ് ഇന്നലെ ഇൗടാക്കപ്പെട്ട തുക. വരുംദിവസങ്ങളിൽ ടിക്കറ്റ് തുക ഇനിയും കൂടുമെന്നാണ് സൂചന. പ്രവാസികൾക്ക് ഏറ്റവും തിരിച്ചടി നേരിടേണ്ടി വരുന്ന സന്ദർഭമാണിതെന്നും ഇൗ വിഷയത്തിൽ ഇരകളാക്കപ്പെട്ടവർ പറയുന്നു. ഇന്ത്യയിൽ നിന്ന് മുംബൈയിലേക്ക് നേരിട്ട് സർവീസ് നടത്തിയിരുന്ന ജെറ്റ് എയർവേസ് നിർത്തിയതും ഇന്ത്യൻ പ്രവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. നിലവിൽ മുംബൈയിലേക്ക് ഗൾഫ് എയർ ദിവസം രണ്ട് സർവീസുകൾ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.