ജ്വല്ലറി അറേബ്യ 2024; സന്ദർശകരുടെ എണ്ണത്തിൽ 19.5 ശതമാനം വർധന
text_fieldsമനാമ: ജ്വല്ലറി അറേബ്യ 2024ൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധന. 51,185ൽ അധികം സന്ദർശകരാണ് ഇത്തവണ എത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 19.5 ശതമാനം വർധനയാണിത്. എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ അഞ്ചു ദിവസങ്ങളിലായി നടന്ന എക്സിബിഷൻ വൻ വിജയമായിരുന്നു എന്നാണ് വിലയിരുത്തൽ. ഔദ്യോഗിക ജ്വല്ലറി അറേബ്യ ആൻഡ് സെന്റ് അറേബ്യ മൊബൈൽ ആപ് ഡൗൺലോഡുകളിലും വർധനയുണ്ടായി. 83 ശതമാനം വർധന രേഖപ്പെടുത്തി. ഇത് ഇവന്റിന്റെ ഡിജിറ്റൽ നവീകരണങ്ങൾ ജനം ഏറ്റെടുത്തതിന്റെ പ്രതിഫലനമാണ്.
2022-2026ലെ ടൂറിസം സ്ട്രാറ്റജിക്ക് അനുസൃതമായി, ബിസിനസ് ടൂറിസത്തിന്റെ മുൻനിര കേന്ദ്രമെന്നനിലയിൽ ബഹ്റൈൻ മാറാൻ ഇവന്റ് കാരണമായെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) സി.ഇ.ഒ സാറാ ബുഹിജി പറഞ്ഞു. ഈ വർഷത്തെ രണ്ട് എക്സിബിഷനുകളുടെയും ഫലങ്ങൾ പ്രതീക്ഷിച്ചതിലും കവിഞ്ഞതായി ഇൻഫോർമ മാർക്കറ്റ്സിന്റെ ജനറൽ മാനേജർ മുഹമ്മദ് ഇബ്രാഹിം വ്യക്തമാക്കി. പ്രദർശകർക്കും സന്ദർശകർക്കും ഒരു ലോകോത്തര അനുഭവം പ്രദാനം ചെയ്തതായിരുന്നു എക്സിബിഷൻ.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ഇവന്റ് നടന്നത്. എക്സിബിറ്റർമാർ ഫീ സംതൃപ്തി രേഖപ്പെടുത്തി. എക്സിബിഷൻ എല്ലാ വർഷവും സംഘാടനത്തിലും പങ്കാളിത്തത്തിലും മെച്ചപ്പെടുന്നതിൽ അഭിമാനമുണ്ട്. 2025ലെ അടുത്ത പതിപ്പിനുള്ള തയാറെടുപ്പുകൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.