വൻ ആഭരണ ശേഖരം; ‘ജ്വല്ലറി അറേബ്യ 2024’ന് തുടക്കം
text_fieldsമനാമ: ലോകോത്തര ബ്രാൻഡുകളുടെ വൻ ആഭരണശേഖരവുമായി ‘ജ്വല്ലറി അറേബ്യ 2024’ അന്താരാഷ്ട്ര ജ്വല്ലറി പ്രദര്‍ശനത്തിന് ബഹ്റൈന്‍ എക്സിബിഷന് വേള്‍ഡില്‍ തുടക്കം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ ഉദ്ഘാടനം ചെയ്തു.
ബഹ്റൈൻ സാമ്പത്തിക വിഷൻ 2030ന് അനുസൃതമായി രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവത്കരണ സംരംഭങ്ങളെ പിന്തുണക്കുന്നതോടൊപ്പം പ്രാദേശിക, അന്തർദേശീയ പരിപാടികളുടെ ആഗോള ഹബ്ബായി ബഹ്റൈനെ പ്രതിഷ്ഠിക്കുന്നതിലും ജ്വല്ലറി അറേബ്യ പോലുള്ള പരിപാടികൾ വഴിയൊരുക്കിയതായി അദ്ദേഹം പറഞ്ഞു. സെന്റ് അറേബ്യ പ്രദർശനവും തുടങ്ങി. വൻ ജനാവലിയെയാണ് പ്രദര്‍ശന നഗരിയിൽ പ്രതീക്ഷിക്കുന്നത്. അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന പ്രദര്‍ശനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്. 28 വരെ ഉച്ചക്ക് രണ്ടുമുതൽ രാത്രി 10 വരെയും 29ന് വൈകീട്ട് നാലുമുതൽ രാത്രി 10 വരെയും 30ന് ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 വരെയുമാണ് പ്രവേശനം. പ്രദർശനത്തിന്റെ വിജയത്തിന് ആശംസ നേർന്ന കിരീടാവകാശി, എക്സിബിഷൻ സന്ദർശിച്ചു.
ടൂറിസം മന്ത്രിയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) ചെയർപേഴ്സനുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി അടക്കം പ്രമുഖർ സന്നിഹിതരായിരുന്നു.ബിസിനസ് അവസരങ്ങളുടെ ആഗോള ലക്ഷ്യസ്ഥാനമായി രാജ്യത്തിന്റെ സ്ഥാനം ഉയർത്തുന്നതിൽ ജ്വല്ലറി അറേബ്യ പ്രധാന പങ്കുവഹിക്കുന്നതായി മന്ത്രി പറഞ്ഞു. 30 വരെയാണ് പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.