തൊഴിൽ നഷ്ടവും തൊഴിൽ നേട്ടവും
text_fieldsകോവിഡ് കാരണം ഇന്ത്യയിൽ കഴിഞ്ഞ മാസം 12.5 കോടി ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി നടത്തിയ പഠനത്തിൽ വ്യക്തമായത്. ഇതിൽ 75 ശതമാനവും ചെറുകിട കച്ചവടക്കാരും കൂലിവേലക്കാരുമാണ്. ഇൻറർനാഷനൽ ലേബർ ഒാർഗനൈസേഷൻ (െഎ.എൽ.ഒ) നടത്തിയ ഒരു പഠന പ്രകാരം ഇൗ വർഷം പകുതിയാകുേമ്പാൾ ലോകത്ത് 30.5 കോടി ജനങ്ങൾക്ക് തൊഴിൽ നഷ്ടമാകും. അറബ് രാജ്യങ്ങളിൽ ഏതാണ്ട് 50 ലക്ഷം ആളുകൾക്കാണ് തൊഴിൽ നഷ്ടം നേരിടേണ്ടി വരിക. അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികളെയാണ്. െഎ.എൽ.ഒയുടെ കണക്ക് പ്രകാരം അഞ്ചിൽ നാല് പേരുടെയും തൊഴിൽ നഷ്ടമാകും. മുഴുവൻ സമയം ജോലി ചെയ്യുന്നവരും പാർട് ടൈമുകാരും ഉൾപ്പെടെയാണിത്.
കേരളത്തിലെ തൊഴിൽ മേഖല
ഇനി കേരളത്തിലെ കാര്യമെടുക്കാം. അവിടെയുണ്ടാകുന്ന തൊഴിൽ നഷ്ടത്തിന് പുറമേ, കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന ലക്ഷക്കണക്കിനാളുകൾ തൊഴിൽ നഷ്ടമായി തിരികെ വരികയും ചെയ്യും. അതായത്, വരും ദിവസങ്ങളിൽ തൊഴിൽ മേഖലയിൽ വരാൻ പോകുന്നത് വളരെ രൂക്ഷമായ പ്രതിസന്ധിയാണ്. കേരളത്തിെൻറ െഎ.ടി മേഖല പാടേ തകർന്നുവെന്നാണ് ആസൂത്രണ ബോർഡിെൻറ കണ്ടെത്തൽ. വിനോദ സഞ്ചാരം, ഹോട്ടലുകൾ, വ്യോമഗതാഗതം എന്നിവയെല്ലാം പൂർണമായി നിലച്ചു. ഇവയൊക്കെ സാധാരണ നിലയിലാകാൻ ഇനിയും കുറെക്കാലമെടുക്കും. കോവിഡിനൊപ്പം ജീവിക്കുകയല്ലാതെ വേറെ വഴി ഒന്നുമില്ല എന്ന അവസ്ഥ സംജാതമായിരിക്കുന്നു. ഇൗ മഹാമാരി എന്ന് തീരുമെന്നോ എങ്ങനെ തീരുമെന്നോ പ്രവചിക്കാൻ സാധിക്കുകയില്ല. ഒരു പ്രതിവിധി ഉണ്ടാകുന്നതുവരെ കാര്യങ്ങൾ ഇൗ നിലയിൽ തന്നെ തുടരും. തൊഴിൽ മേഖലയിൽ, പ്രത്യേകിച്ച് ഒാഫിസ് പ്രവർത്തനത്തിൽ കോവിഡ് വളരെയധികം മാറ്റങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു. ഇപ്പോഴുണ്ടായ ചില മാറ്റങ്ങൾ താൽക്കാലികമാണ്. എന്നാൽ, മറ്റ് ചില മാറ്റങ്ങൾ സ്ഥിരമായി തന്നെ തുടരുമെന്നതിൽ സംശയമില്ല. അതേസമയം, നിർമാണരംഗം, ഫാക്ടറികൾ എന്നിവയെ ഇൗ മാറ്റങ്ങൾ കാര്യമായി ബാധിക്കില്ല. ഇവയെല്ലാം തൊഴിലാളികൾ ഒത്തുചേർന്ന് ചെയ്യേണ്ട ജോലികളാണ്. െഎ.ടി മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും കളമൊരുങ്ങും.
വീട്ടിലിരിക്കാം; ജോലിയും ചെയ്യാം
കോവിഡ് സൃഷ്ടിച്ച ഒരു പ്രധാന മാറ്റമാണ് വീട്ടിൽ ഇരുന്ന് ജോലി ചെയ്യുക (Work at home) എന്നത്. ഭരണ തലത്തിലായാലും വ്യവസായ മേഖലയിലായാലും ഇൗ രീതി തുടരുന്നത് തൊഴിൽ സ്ഥാപനങ്ങൾക്ക് വളരെയേറെ സാമ്പത്തിക മെച്ചമുണ്ടാക്കും. ഒാഫിസ് സ്പേസിെൻറ ആവശ്യം കുറയുന്നതുവഴി ചെലവുകൾ കുറയും. ജോലിക്ക് വേണ്ടിയുള്ള യാത്ര ഒഴിവാകും. ജോലി ചെയ്ത സമയത്തിനുള്ള ശമ്പളം അല്ലെങ്കിൽ ചെയ്ത ജോലിക്കുള്ള കൂലി മാത്രം നൽകാം. തൊഴിൽ സംബന്ധമായ ആനുകൂല്യങ്ങൾ നൽകാതിരിക്കാം. നിശ്ചിത ജോലി സമയം എന്ന സങ്കൽപവും മാറാൻ സാധ്യത ഉണ്ട്.
ചില തൊഴിൽ മേഖലകൾ കൂടുതൽ അസംഘടിതമാകും. പുതിയ തൊഴിലാളികൾക്ക് പരിശീലനം നൽകുക പ്രയാസമാകും. സാമൂഹിക പെരുമാറ്റത്തിലും മാറ്റങ്ങൾ സംഭവിക്കാം. തൊഴിലാളികൾ സ്വതന്ത്രരായി നിന്ന് മറ്റാരുടെയും നിയന്ത്രണമില്ലാതെ ജോലി ചെയ്യുേമ്പാൾ ജോലിയുടെ നിർവഹണത്തെ തന്നെ ബാധിക്കാം. അത് ജോലി സ്ഥിരതയെയും ബാധിക്കാൻ സാധ്യതയുണ്ട്. സ്വതന്ത്രരായ പ്രഫഷനൽ തൊഴിലാളികൾക്ക് ഇത് ഗുണം ചെയ്യുമെങ്കിലും മറ്റ് ഒാഫിസ് ജീവനക്കാർക്ക് ഗുണത്തേക്കാൾ ഏറെ ദോഷമായിരിക്കും ഇൗ മാറ്റം സൃഷ്ടിക്കുക.
ഉർവശീശാപം ഉപകാരമായവർ
മറ്റൊരു പ്രധാന മാറ്റമാണ് വിഡിയോ കോൺഫറൻസ് അല്ലെങ്കിൽ മീറ്റിങ്. ഇൗ സംവിധാനം നിലവിൽ ഉണ്ടായിരുന്നെങ്കിലും കോവിഡിനുശേഷം ഇതിെൻറ പ്രസക്തി വളരെയേറെ വർധിച്ചു. ഇപ്പോൾ മിക്കവാറും എല്ലാ മീറ്റിങ്ങുകളും ഇൗ രീതിയിലാണ് നടക്കുന്നത്. യാത്രയുടെ ചെലവും സമയവും ഇതുവഴി കുറയും. കാര്യങ്ങൾ എത്രയും വേഗം തീരുമാനിക്കാനും കഴിയും. എടുത്തുപറയേണ്ട മറ്റൊരു മാറ്റമാണ് ഒാൺലൈൻ പണ ഇടപാടുകളുടെയും ഒാൺലൈൻ ഷോപ്പിങ്ങിെൻറയും വളർച്ച. കോവിഡിന് മുമ്പ് തന്നെ ഇൗ രണ്ട് സൗകര്യങ്ങളും നിലവിൽ ഉണ്ടായിരുന്നുവെങ്കിലും, ഇപ്പോൾ കൂടുതലായി ഉപയോഗിക്കാൻ നമ്മൾ നിർബന്ധിതരായി. കോവിഡുമായി നമ്മൾ ജീവിക്കുകയാണെങ്കിൽ തൊഴിൽ സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാൻ നിർബന്ധിതരാകും. അങ്ങനെ വന്നാൽ ഒാഫിസിെൻറ ഘടന തന്നെ മാറും. കൂടുതൽ ഒാഫിസ് സ്പേസ് എടുക്കുകയോ തൊഴിലാളികളെ കുറക്കുകയോ ചെയ്യേണ്ടി വരും. കൂടുതൽ ഒാഫിസ് സ്പേസ് എടുക്കുന്നത് സാമ്പത്തിക ഭാരം ഉണ്ടാക്കുന്നതുകൊണ്ട് തൊഴിലാളികളുടെ എണ്ണം കുറക്കുകയായിരിക്കും മിക്കവാറും സ്ഥാപനങ്ങൾ ചെയ്യുക. സാമൂഹിക അകലം നിർമാണ രംഗം, ഫാക്ടറികൾ, ചെറിയ റീെട്ടയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ എങ്ങനെ ഫലപ്രദമായി നടപ്പാക്കും എന്നതും ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഇൗ മഹാമാരി കേരളത്തിലെ തൊഴിൽ മേഖലയിൽ വളരെ അധികം മാറ്റങ്ങൾ വരുത്തുമെന്നതിൽ സംശയമില്ല. വൻ സാമ്പത്തിക മാന്ദ്യവും രൂക്ഷമായ തൊഴിലില്ലായ്മയും കേരളം എങ്ങനെ മറികടക്കുമെന്നതിൽ ഒരു വ്യക്തതയുമില്ല. പരമ്പരാഗത കൃഷിയിലേക്ക് കൂടുതൽ പേർ തിരികെ പോകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ, മറുനാടുകളിൽ ജോലിക്ക് പോകുന്നവരുടെ എണ്ണത്തിലും കുറവ് വരും. സ്വന്തമായി നാട്ടിൽതന്നെ എന്തെങ്കിലും തൊഴിൽ എടുത്ത് ജീവിക്കാൻ നമ്മൾ നിർബന്ധിതരാകും. എന്തൊക്കെയായാലും ഇൗ മഹാമാരിയെ നമ്മൾ മറികടക്കുക തന്നെ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.