മാധ്യമപ്രവർത്തനം നിഷ്പക്ഷവും സുതാര്യവുമാവണം –കാസിം ഇരിക്കൂർ
text_fieldsമനാമ: ജനാധിപത്യത്തിെൻറ നാലാം തൂണായ മാധ്യമങ്ങളുടെ പ്രവർത്തനം നിഷ്പക്ഷവും കൂടുതൽ സുതാര്യവുമാകണമെന്ന് പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. ബഹ്റൈൻ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച ഓൺലൈൻ കലാശാലയിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.ധാർമികതയുടെയും നീതിയുടെയും പക്ഷത്തുനിന്ന് മാധ്യമലോകം അനുദിനം വിദൂരത്താവുകയാണെന്നും ഇടപെടലുകൾ പക്ഷം ചേർന്നു കൊണ്ടുള്ളതാണെന്നും കലാശാല അഭിപ്രായപ്പെട്ടു. ഇത്തരം പ്രവണതകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
രാഷ്ട്രീയ ലാഭത്തിനുവേണ്ടി തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ സൃഷ്ടിക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്നും കലാശാല ആവശ്യപ്പെട്ടു.'വാർത്താമാധ്യമങ്ങൾ നിഷ്പക്ഷതയുടെ പക്ഷം ഏത്' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച കലാശാലയിൽ അബ്ദുല്ല രണ്ടത്താണി അധ്യക്ഷത വഹിച്ചു. ആർ.എസ്.സി ഗൾഫ് കൗൺസിൽ ഫിറ്റ്നസ് കൺവീനർ വി.പി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നവാസ് പാവണ്ടൂർ, വി.പി.കെ. അബൂബക്കർ ഹാജി, ഫൈസൽ ചെറുവണ്ണൂർ, മുഹമ്മദ് കുലുക്കല്ലൂർ, സക്കറിയ, ജാഫർ ശരീഫ്, ബഷീർ മാസ്റ്റർ ക്ലാരി എന്നിവർ സംസാരിച്ചു. അഡ്വ. ഷബീറലി മോഡറേറ്റർ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.