ജോയ് ആലുക്കാസ് രണ്ടാമത്തെ ഷോറൂം മനാമയിൽ തുറന്നു
text_fieldsമനാമ: വിവിധ രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ ബഹ്റൈനിലെ രണ്ടാമത്തെ ഷോറൂം മനാമയിൽ തുറന്നു. ഉദ്ഘാടനച്ചടങ്ങിൽ ബഹ്റൈൻ ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി, ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് എന്നിവരടക്കം വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് ജോൺ പോൾ ആലുക്കാസ് പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച ആഭരണശേഖരം നൽകാനുള്ള ആലുക്കാസിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ ഷോറും.
പരമ്പരാഗതം മുതൽ സമകാലിക ഡിസൈനുകൾ വരെയുള്ള അതിമനോഹരമായ ശേഖരങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ജോയ് ആലുക്കാസിന്റെ ഏറ്റവും മികച്ച ശേഖരം ഉദ്ഘാടനച്ചടങ്ങിൽ പ്രദർശിപ്പിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി, ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളുണ്ട്.
ഒക്ടോബർ 16നും നവംബർ രണ്ടിനും ഇടയിൽ 300 ദീനാർ വിലയുള്ള വജ്രം, പ്രിഷ്യസ് സ്റ്റോൺ ആഭരണങ്ങൾ വാങ്ങുന്നവർക്ക് 500 മില്ലിഗ്രാം 24 കാരറ്റ് സ്വർണ ബാർ സൗജന്യമായി ലഭിക്കും. 500 ദീനാർ വിലയുള്ള വജ്രമോ വിലയേറിയ ആഭരണങ്ങളോ, അല്ലെങ്കിൽ 2000 ദീനാർ വിലയുള്ള സ്വർണാഭരണങ്ങളോ വാങ്ങുന്നവർക്ക് ഒരു ഗ്രാം 24 കാരറ്റ് ലക്ഷ്മി വിഗ്രഹമോ സ്വർണ ബാറോ സൗജന്യമായി ലഭിക്കും. ഒക്ടോബർ 29ന് 300 ദീനാർ വിലയുള്ള സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് 200 mg 22 കാരറ്റ് സ്വർണ നാണയം സൗജന്യമായി നൽകും.
വിപുലീകരണ പദ്ധതികളുടെ ഭാഗമായി ജോയ് ആലുക്കാസ് യു.കെയിലെ രണ്ടാമത്തെ സ്റ്റോർ തുറക്കുകയാണ്. നിലവിൽ യു.എസ്.എയിൽ അഞ്ച് സ്റ്റോറുകൾ ജോയ് ആലുക്കാസിനുണ്ട്. മൂന്ന് സ്റ്റോറുകൾകൂടി ഉടൻ തുറക്കും. ആസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് എന്നിവിടങ്ങളിലും പുതിയ ഷോറുമുകൾ തുറക്കാൻ ബ്രാൻഡ് പദ്ധതിയിടുന്നു. നിലവിൽ 11 രാജ്യങ്ങളിൽ 160ലധികം ഷോറൂമുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.