Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ്​ വാക്​സിൻ...

കോവിഡ്​ വാക്​സിൻ പരീക്ഷണം രണ്ടാം ഡോസും സ്വീകരിച്ചതി​െൻറ സന്തോഷത്തിൽ ജുമൈൽ റഫീഖ്​

text_fields
bookmark_border
കോവിഡ്​ വാക്​സിൻ പരീക്ഷണം രണ്ടാം ഡോസും സ്വീകരിച്ചതി​െൻറ സന്തോഷത്തിൽ ജുമൈൽ റഫീഖ്​
cancel
camera_alt

ജു​മൈ​ൽ റ​ഫീ​ഖ്

മ​നാ​മ: കോ​വി​ഡ്​ -19 വാ​ക്​​സി​ൻ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ൽ പ​​െ​ങ്ക​ടു​ത്ത്​ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ക്കാ​നാ​യ​തി​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ്​ ക​ണ്ണൂ​ർ താ​ണ സ്വ​ദേ​ശി ജു​മൈ​ൽ റ​ഫീ​ഖ്. ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​െൻറ തു​ട​ക്ക​ത്തി​ൽ ത​ന്നെ പ​ങ്കാ​ളി​യാ​യ ജു​മൈ​ൽ ആ​ഗ​സ്​​റ്റ്​ 14നാ​ണ്​ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന്​ മൂ​ന്നാ​ഴ്​​ച നി​രീ​ക്ഷ​ണ​ത്തി​നു ​ശേ​ഷ​മാ​ണ്​ ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച​ത്. ഇ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ യൂ​ത്ത്​ ഇ​ന്ത്യ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ ജു​മൈ​ൽ പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ന്​ പ്ര​യോ​ജ​നം ചെ​യ്യു​ന്ന ഒ​രു പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​യാ​യ​തി​​െൻറ അ​ഭി​മാ​നം അ​ദ്ദേ​ഹ​ത്തി​െൻറ വാ​ക്കു​ക​ളി​ലു​ണ്ട്. ര​ണ്ടാം ഡോ​സ്​ എ​ടു​ത്ത​പ്പോ​ൾ സ​മ്മാ​ന​മാ​യി 50 ദീ​നാ​റി​െൻറ ഒ​രു വൗ​ച്ച​ർ​കൂ​ടി ല​ഭി​ച്ച​പ്പോ​ൾ ഇ​ര​ട്ടി സ​ന്തോ​ഷ​മാ​യി. സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത്​ നേ​ര​ത്തേ​ത​ന്നെ താ​ൽ​പ​ര്യ​മു​ള്ള ജൂ​​മൈ​ൽ ക​ണ്ണൂ​ർ ബ്ല​ഡ്​ ഡോ​ണേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ അം​ഗം കൂ​ടി​യാ​ണ്. സി​വി​ൽ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി​ചെ​യ്യു​ന്ന ഇ​ദ്ദേ​ഹ​ത്തി​െൻറ ഭാ​ര്യ​യും ര​ണ്ടു​ മ​ക്ക​ളും സ​ജീ​വ പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്. ബ​ഹ്​​റൈ​നി​ൽ 6000ത്തോ​ളം വ​ള​ൻ​റി​യ​ർ​മാ​രി​ലാ​ണ്​ വാ​ക്​​സി​െൻറ മൂ​ന്നാം​ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid vaccinegulf newsbahrain newsJumail Rafiq
Next Story