കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണം സംഘടിപ്പിച്ച് ഐ.വൈ.സി.സി
text_fieldsമനാമ: മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരൻ, മുൻ ഇന്ത്യൻ പാർലമെന്റ് അംഗം പി.ടി. തോമസ് എന്നിവരുടെ അനുസ്മരണം ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സെഗയ കെ.സി.എ ഹാളിൽ നടന്ന പരിപാടി ഐ.വൈ.സി.സി ദേശീയ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂരിന്റെ അധ്യക്ഷതയിൽ, ഡോ. പി.വി. ചെറിയാൻ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ കെ. കരുണാകരനെ അനുസ്മരിച്ച് ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹീം പ്രഭാഷണം നടത്തി. മുൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി പി.ടി. തോമസിനെ അനുസ്മരിച്ചു സംസാരിച്ചു.
കരുണാകരൻ, പി.ടി. തോമസ് എന്നിവരുടെ പൊതുജീവിത മാതൃകകൾ ഉൾക്കൊണ്ട് മുന്നോട്ടു പോവാനും, അവരടക്കമുള്ള കോൺഗ്രസ് നേതാക്കൾ കാണിച്ചുതന്ന നല്ല മാതൃകകൾ പിൻപറ്റി പൊതുപ്രവർത്തനങ്ങൾ നടത്താനും ഓരോ പ്രവർത്തകരും മുന്നോട്ടുവരണമെന്ന് ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ആഹ്വാനം ചെയ്തു. ദേശീയ ജോയന്റ് സെക്രട്ടറി രാജേഷ് പന്മന സ്വാഗതവും ദേശീയ ട്രഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.