കെ. കരുണാകരൻ കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ആരംഭം കുറിച്ച നേതാവ് -ഒ.ഐ.സി.സി
text_fieldsമനാമ: കേരളത്തിലെ ജനങ്ങളെ വികസനത്തിന്റെ സ്വപ്നം കാണാനും അവയെ യഥാർഥ്യമാക്കാനും ശ്രമിച്ച നേതാവ് ആയിരുന്നു കെ. കരുണാകരനെന്ന് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ 14ാമത് ചരമവാർഷികത്തോട് അനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനത്തിലും പുഷ്പാർച്ചനയിലും പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
വികസനപ്രവർത്തനങ്ങൾ നടക്കുമ്പോൾ ഉണ്ടാകുന്ന പ്രാദേശിക എതിർപ്പുകളെ പരിഹരിക്കാനും അർഹതപ്പെട്ട ആളുകൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകാനും ഒരു ഭരണകർത്താവ് എന്ന നിലയിൽ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോൾ പ്രവർത്തന സജ്ജമായിരിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി 1991ൽ കരുണാകരൻ ഗവൺമെന്റിന്റെ ആശയമായിരുന്നു.
മധ്യകേരളത്തിലെ പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കൊച്ചി ഇന്റർനാഷനൽ എയർപോർട്ടും കായികമേഖലക്ക് നിരവധി താരങ്ങളെ സംഭാവന ചെയ്ത കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം അടക്കം നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകാൻ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ കഴിഞ്ഞു.
കേരളത്തിലെ മത-സമുദായിക നേതാക്കളുമായി വളരെ നല്ല ബന്ധം ഉണ്ടായിരുന്ന കരുണാകരൻ എല്ലാ വിഭാഗം ആളുകളുടെയും നേതാവ് ആയിരുന്നുവെന്നും ഒ.ഐ.സി.സി നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. ദേശീയ ജനറൽ സെക്രട്ടറിമാരായ സൈദ് എം.എസ് സ്വാഗതവും പ്രദീപ് മേപ്പയൂർ നന്ദിയും രേഖപ്പെടുത്തി.
യോഗത്തിൽ ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറിമാരായ മനുമാത്യു, ജീസൺ ജോർജ്, ജേക്കബ് തേക്ക്തോട്, സുനിൽ ചെറിയാൻ, ട്രഷറർ ലത്തീഫ് ആയംചേരി, വൈസ് പ്രസിഡന്റുമാരായ ജവാദ് വക്കം, ചെമ്പൻ ജലാൽ, ഗിരീഷ് കാളിയത്ത്, ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, സൈദ് ഹനീഫ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ഒ.ഐ.സി.സി നേതാക്കളായ ജോയ് ചുനക്കര, ജോണി താമരശ്ശേരി, അലക്സ് മഠത്തിൽ, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ജലീൽ മുല്ലപ്പള്ളി, ഫിറോസ് നങ്ങാരത്ത്, ബിജുബാൽ സി.കെ, ബൈജു ചെന്നിത്തല, ഷാജി പൊഴിയൂർ, ഷിബു ബഷീർ, രഞ്ജിത്ത് പടിക്കൽ, മനോജ് ചണ്ണപ്പേട്ട എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.