Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ. സുധാകരന്റെ...

കെ. സുധാകരന്റെ അറസ്റ്റ്: ഒ.ഐ.സി.സി പ്രതിഷേധജ്വാല തെളിയിച്ചു

text_fields
bookmark_border
കെ. സുധാകരന്റെ അറസ്റ്റ്: ഒ.ഐ.സി.സി പ്രതിഷേധജ്വാല തെളിയിച്ചു
cancel

മ​നാ​മ: കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ്‌ കെ. ​സു​ധാ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ൽ ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി പ്ര​തി​ഷേ​ധ​ജ്വാ​ല തീ​ർ​ത്തു. വി​വി​ധ അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​തി​ൽ​നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​ണ് സു​ധാ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന അ​രാ​ജ​ക​ത്വ​വും അ​തി​ന് വെ​ള്ള പൂ​ശു​ന്ന മ​ന്ത്രി​മാ​രും നാ​ടി​ന് അ​പ​മാ​ന​മാ​ണെ​ന്ന് പ്ര​തി​ഷേ​ധ​ജ്വാ​ല​യി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ബി​നു കു​ന്ന​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗം ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, സെ​ക്ര​ട്ട​റി ജ​വാ​ദ് വ​ക്കം, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ നി​സാ​ർ കു​ന്ന​ത്ത്കു​ള​ത്തി​ങ്ക​ൽ, അ​ഡ്വ. ഷാ​ജി സാ​മൂ​വ​ൽ, ജേ​ക്ക​ബ് തേ​ക്ക് തോ​ട്, വി​ഷ്ണു വി, ​സു​മേ​ഷ് ആ​നേ​രി, റം​ഷാ​ദ് അ​യി​ല​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ര​വി പേ​രാ​മ്പ്ര, പ്ര​ദീ​പ്‌ പി.​കെ, അ​ല​ക്സ്‌ മ​ഠ​ത്തി​ൽ, നി​ജി​ൽ ര​മേ​ശ്‌, ജോ​ണി താ​മ​ര​ശ്ശേ​രി, കു​ഞ്ഞു​മു​ഹ​മ്മ​ദ്‌, ബൈ​ജു ചെ​ന്നി​ത്ത​ല, ഡാ​നി​യേ​ൽ ത​ണ്ണി​ത്തോ​ട്, ഉ​മ്മ​ർ, അ​ബ്ദു​സ്സ​ലാം, സ്റ്റാ​ൻ​ലി ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഐ.​വൈ.​സി.​സി പ്ര​തി​ഷേ​ധ​ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു



മ​നാ​മ: കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നെ അ​റ​സ്റ്റ്‌ ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു. അ​റ​സ്റ്റ് രാ​ഷ്ട്രീ​യ ഗു​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ക​റു​ത്ത ദി​ന​മാ​ണ് ഇ​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സ​ർ​ക്കാ​റി​നെ​തി​രെ നി​ര​ന്ത​ര വി​മ​ർ​ശ​ന​വും അ​ഴി​മ​തി ആ​രോ​പ​ണ​വും ഉ​ന്ന​യി​ക്കു​ന്ന നേ​താ​ക്ക​ൾ​ക്കെ​തി​രെ ക​ള്ള​ക്കേ​സെ​ടു​ത്ത് പ്ര​തി​പ​ക്ഷ​ത്തെ നി​ശ്ശ​ബ്ദ​രാ​ക്കാ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്നും പ്ര​തി​ഷേ​ധ ജ്വാ​ല​യി​ൽ പ​ങ്കെ​ടു​ത്ത ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് ഫാ​സി​ൽ വ​ട്ടോ​ളി, സെ​ക്ര​ട്ട​റി അ​ല​ൻ ഐ​സ​ക്, വൈ​സ് പ്ര​സി​ഡ​ന്റ് വി​ൻ​സു കൂ​ത്ത​പ്പി​ള്ളി, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ ഷി​ബി​ൻ തോ​മ​സ് ജ​യ​ഫ​ർ, അ​ന​സ് റ​ഹീം, ജി​ജോ​മോ​ൻ മാ​ത്യു, ജോ​ൺ​സ​ൻ കൊ​ച്ചി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCK Sudhakaran
News Summary - K Sudhakaran's arrest OICC
Next Story