കണ്ണൂർ എക്സ്പാറ്റ്സ് ബഹ്റൈൻ ഓണാഘോഷം
text_fieldsമനാമ: കണ്ണൂർ എക്സ്പാറ്റ്സ് ബഹ്റൈൻ സംഘടിപ്പിച്ച ഓണോത്സവം-22 വൻ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. സെഗയ ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടികൾക്ക് എക്സിക്യൂട്ടിവ് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.
വർണശബളമായ ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കംകുറിച്ചത്. ക്ഷണിക്കപ്പെട്ട അതിഥികൾ ഉൾപ്പെടെ അണിനിരന്ന ഘോഷയാത്രയിൽ താലപ്പൊലിയേന്തിയ വനിതകളും മാവേലിയും പങ്കാളികളായി. പുലികളി, ചെണ്ടമേളം എന്നിവ ഘോഷയാത്രക്ക് മിഴിവേകി. തുടർന്ന് നടന്ന കലാപരിപാടികൾക്ക് എന്റർടെയിൻമെന്റ് സെക്രട്ടറി നിഖിൽ നേതൃത്വം നൽകി. തിരുവാതിരക്കളി, കൈമുട്ടിക്കളി, സിനിമാറ്റിക് ഡാൻസ്, ഗാനമേള തുടങ്ങിയവ അരങ്ങേറി.
ഉദ്ഘാടനച്ചടങ്ങിൽ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, കെ.എം.സി.സി ജനറൽ സെക്രട്ടറി ഹസ്സൈനാർ കളത്തിങ്കൽ, ബഷീർ അമ്പലായി, കെ.ടി. സലീം, നിസാർ കൊല്ലം, മനോജ് വടകര, നാസർ മഞ്ചേരി, കെ.വി. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. കുട്ടുസ മുണ്ടേരി, അഷ്റഫ് സ്കൈ, നിയാസ്, സൽമാൻ ഫാരിസ് തുടങ്ങിയ സാമൂഹിക പ്രവർത്തകരും സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി ബേബി ഗണേഷ് സ്വാഗതവും പി.വി. സിദ്ദീഖ് നന്ദിയും പറഞ്ഞു.
തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. മാസിൽ പട്ടാമ്പി അവതാരകനായ പരിപാടിയിൽ സുധേഷ്, സതീഷ്, നിസാർ ഗുഡ്ലക്ക്, സജീവൻ ചൂളിയാട്, സജീവൻ മടക്കര, ഷാഗിത്ത്, പ്രജിത്ത് നമ്പ്യാർ, സലീം നമ്പ്റ, ബിജു, മൂസ ഹാജി, മിൽട്ടൺ, പ്രഭാകരൻ, രജനീഷ്, രഞ്ചിത്ത് കൂത്തുപറമ്പ്, രജീഷ്, ശ്രീജിത്ത് പറശ്ശിനി, സജു മുകുന്ദ്, നിപിൻ, സിറാജ്, നിസാർ ഉസ്മാൻ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.