കാന്തപുരത്തിന്റെ ആത്മകഥ ‘വിശ്വാസപൂർവം’ ബഹ്റൈൻ പതിപ്പ് പുറത്തിറങ്ങി
text_fieldsമനാമ: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ ‘വിശ്വാസപൂർവം’ ബഹ്റൈന്‍ പതിപ്പ് പുറത്തിറങ്ങി. ലോകപ്രശസ്ത പണ്ഡിതനും യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവുമായ സയ്യിദ് അലിയ്യുല്‍ ഹാഷിമിയാണ് പതിപ്പിന്റെ പ്രകാശനകർമം നിര്‍വഹിച്ചത്. ബഹ്റൈനിലെ സീനിയര്‍ ജേണലിസ്റ്റായ സോമന് ബേബി പ്രഥമ കോപ്പി സ്വീകരിച്ചു. സല്‍മാബാദ് ഗള്‍ഫ് എയര്‍ ക്ലബില്‍ നടന്ന പ്രൗഢമായ ചടങ്ങിൽ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് മുഖ്യാതിഥിയായിരുന്നു. ജൂലൈ 12ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത പുസ്തകത്തിന്റെ 45ാം പതിപ്പാണ് ബഹ്റൈനിൽ വെളിച്ചം കണ്ടത്.
ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഹസ്സന് ഈദ് ബുഖമ്മാസ്, ബഹ്റൈന്‍ ശരീഅഃ സുപ്രീം കോര്‍ട്ട് ചീഫ് ജസ്റ്റിസ് ഡോ. ശൈഖ് ഇബ്രാഹിം റാഷിദ് മിരീഖി, ശരീഅഃ കോര്‍ട്ട് ജഡ്ജ് ശൈഖ് ഹമദ് സമി ഫളില് അല്‍ ദോസരി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാര്‍, ലോക കേരള സഭ അംഗം സുബൈര്‍ കണ്ണൂര്‍, ബി.എം.സി ചെയര്മാന് ഫ്രാന്‍സിസ് കൈതാരത്ത്, ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി രാജു കല്ലുമ്പുറം, കെ.എം.സി.സി ഓര്‍ഗനൈസിങ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം, വ്യവസായി സുലൈമാന്‍ ഹാജി കിഴിശ്ശേരി, ഇന്ത്യന്‍ സ്കൂള്‍ വൈസ് ചെയര്മാന് ഡോ. മുഹമ്മദ് ഫൈസല്‍, ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്മാന് അബ്രഹാം ജോണ്‍, ഇബ്റാഹീം സഖാഫി താത്തൂര്‍, ഐ.സി.എഫ് ഇന്റർനാഷനൽ വൈസ് പ്രസിഡന്റ് എം.സി. അബ്ദുൽ കരീം, നാഷനൽ പ്രസിഡന്റ് സൈനുദ്ദീൻ സഖാഫി, മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, അൽ ഹിലാൽ ഗ്രൂപ് മാർക്കറ്റിങ് മാനേജർ ആസിഫ് മുഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവർക്ക് 35490425 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.