കരിപ്പൂരിനും നീതി വേണം; െഎ.സി.എഫ് ബഹുജന സംഗമം
text_fieldsമനാമ: ലാഭകരമായി പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തെ തകര്‍ക്കാനുള്ള നിഗൂഢ ശ്രമങ്ങളെ ചെറുക്കുന്നതിന് 'കരിപ്പൂരിനും നീതി വേണം' എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് ബഹ്റൈന്‍ കമ്മിറ്റി ബഹുജന സംഗമം സംഘടിപ്പിച്ചു. വിമാനത്താവളത്തിെൻറ അസൗകര്യങ്ങളെ കുറിച്ച് ഇല്ലാക്കഥകള്‍ ആരോപിച്ചും അടുത്തിടെ നടന്ന വിമാന അപകടത്തെ ഉയര്‍ത്തിക്കാട്ടിയും കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഗൂഢ ശ്രമങ്ങള്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്നത് മറ്റു ചിലരുടെ താല്പര്യങ്ങള് സംരക്ഷിക്കാനാണെന്ന് യോഗം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാറിെൻറ സ്വകാര്യവത്കരണ നയത്തിെൻറ ഇരയായി പല വിമാനത്താവളങ്ങളും മാറിയത് പോലെ കരിപ്പൂര്‍ വിമാനത്താവളവും മാറുമോയെന്ന ആശങ്കയും യോഗം പങ്കുവെച്ചു.
ഐ.സി.എഫ് പ്രസിഡൻറ് കെ.സി. സൈനുദ്ധീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ അമ്പലായി, രാജീവ് വെള്ളിക്കോത്ത്, അനസ് യാസീന്‍, ഗഫൂര്‍ കൈപമംഗലം, മുജീബ് എ.ആര്. നഗര്‍ എന്നിവര്‍ സംസാരിച്ചു. ഐ.സി.എഫ് ബഹ്റൈന്‍ വെല്‍ഫെയര്‍ സെക്രട്ടറി ഷമീര്‍ പന്നൂര് പരിപാടി നിയന്ത്രിച്ചു. അഡ്വ. എം.സി. അബ്ദുല്‍ കരീം സ്വാഗതവും അഡ്മിന് സെക്രട്ടറി ശംസു പൂകയില്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.