കാരുണ്യ വെല്‍ഫെയര്‍ ഫോറം തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു
text_fieldsമനാമ: കാരുണ്യ വെല്‍ഫെയര്‍ ഫോറം ബഹ്റൈന്‍ ചാപ്റ്റര്‍ സീഫിലുള്ള വർക്ക് സൈറ്റില്‍ 150ഓളം വരുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണ വിതരണം നടത്തി. പഴവർഗം, ശീതളപാനീയം, മറ്റു ഭക്ഷണ പദാർഥങ്ങളും ഉള്‍പ്പെടെ വിതരണം ചെയ്തു.
‘ഹംഗർ ഫ്രീ എക്സ്പാട്രിയേറ്റ്സ്’ എന്ന ആപ്തവാക്യവുമായി താഴ്ന്ന വരുമാനക്കാരുടെയും വേതനം ലഭിക്കാത്തവരുടെയും ഇടയില്‍ ചെയ്തുവരുന്ന സേവനങ്ങള്‍ വീണ്ടും തുടരുമെന്ന് പരിപാടിയുടെ അധ്യക്ഷനും കാരുണ്യ വെല്‍ഫെയര്‍ ഫോറം പ്രസിഡന്റുമായ മോനി ഒടിക്കണ്ടത്തില്‍ പറഞ്ഞു. രക്ഷാധികാരിയും ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാന്‍സിസ് കൈതാരത്ത് സ്വാഗതം ആശംസിച്ചു.
കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സംഘടന അംഗങ്ങള്‍ സ്വന്തം വരുമാനത്തില്‍നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്ന തുകയുടെ ഒരംശം ഇത്തരം സത്പ്രവൃത്തികള്‍ക്ക് വിനിയോഗിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി.
മാതൃകപരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടന സെക്രട്ടറി സജി ജേക്കബ്, ജന. കണ്‍വീനര്‍ റെനിഷ് റജി തോമസ്, ട്രഷറര്‍ ലെജിന്‍ വര്‍ഗീസ്, ആന്റണി പൗലോസ്, അസി. സെക്രട്ടറി ഷഹീന് അലി, അസി. ട്രഷറര്‍ നോബിന് നാസര്‍ എന്നിവര്‍ നേതൃത്വം നല്കി.
ചടങ്ങില്‍ റവ. ഡോ. ജോസഫ് അയിരൂക്കുഴി, ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്മാന് എബ്രഹാം ജോണ്‍, ബി.എം.ബി.എഫ് സെക്രട്ടറി ബഷീര്‍ അമ്പലായി, ഇന്ത്യന്‍ സ്കൂള്‍ എക്സി. കമ്മിറ്റി അംഗം ബിജു ജോര്‍ജ്, മോബി കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു. കാരുണ്യ വെല്‍ഫെയര്‍ ഫോറം പ്രസിഡന്റ് മോനി ഒടിക്കണ്ടത്തില്‍ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.