കാസർകോട് ജില്ല പ്രവാസി അസോസിയേഷൻ വിഷു, ഈദ്, ഈസ്റ്റർ ആഘോഷം നാളെ
text_fieldsമനാമ: ബഹ്റൈനിലെ കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ കാസർകോട് ജില്ല പ്രവാസി അസോസിയേഷൻ (ഒപ്പരം) ഈ വർഷത്തെ വിഷു, ഈസ്റ്റർ, ഈദ് ആഘോഷം നാളെ ഉച്ചക്കുശേഷം മൂന്നു മുതൽ മനാമ കെ സിറ്റി ഹാളിൽ നടക്കും.
എല്ലാ അംഗങ്ങളും പരിപാടിയിൽ സംബന്ധിക്കണമെന്ന് പ്രസിഡന്റ് രാജേഷ് കോടോത്ത്, ജനറൽ സെക്രട്ടറി രാജീവ് വെള്ളിക്കോത്ത്, പ്രോഗ്രാം കോഓഡിനേറ്റർ രഞ്ജിത്ത് എന്നിവർ അറിയിച്ചു.
വിവിധ കലാപരിപാടികളും തുടർന്ന് ഡിന്നറും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും പരിപാടിയിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നവരും 3558 7899 (രഞ്ജിത്ത് ) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.