കാത്തോലിക്ക വിശ്വാസികളുടെ ഏറ്റവും വലിയ ദേവാലയത്തിന് ബഹ്റൈനിൽ തറക്കല്ലിട്ടു
text_fieldsമനാമ: ബഹ്‌റൈനിലെ കാത്തോലിക്ക വിശ്വാസികളുടെ ഏറ്റവും വലിയ കത്തീഡ്രൽ ദേവാലയത്തിന് അവാലിയിൽ ശിലാസ്ഥാപനം നടത്തി. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ സൗജന്യമായി അനുവദിച്ച സ്‌ഥലത്താണ് ‘ഔർ ലേഡി ഓഫ് അറേബ്യ' എന്ന പേരിൽ ഈ ദേവാലയം സ്‌ഥാപിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു. ഉത്തര അറേബ്യന്‍ വികാരിയേറ്റിെൻറ വികാര്‍ അപ്പസ്തോലിക് ബിഷപ്പ് കാമില്ലോ ബാലിനെൻറ നേതൃത്വത്തിൽ നടന്ന പ്രാർഥനാ ചടങ്ങുകളോടെയാണ് ഇന്നലെ രാത്രി ഒമ്പതരയോടെ ചടങ്ങുകൾ ആരംഭിച്ചത്.
അവാലി ചർച്ച് ഗായക സംഘത്തിെൻറ പ്രാർഥന ഗാനങ്ങളും ആലപിക്കപ്പെട്ടു. ചടങ്ങിൽ സംബന്ധിക്കാൻ ബഹ്‌റൈനിലെ നൂറുകണക്കിന് കാത്തോലിക്ക വിശ്വാസികളാണ് എത്തിയത്. അറേബ്യൻ ഉപദ്വീപ് സ്‌ഥാനപതി ഫ്രാൻസിസ്കോ മൊണ്ടെസില്ലോ പാഡില്ല മുഖ്യാതിഥി ആയിരിരുന്നു. ചടങ്ങിൽ രാജകുടുംബാംഗങ്ങൾ, മന്ത്രി സഭാംഗങ്ങൾ,വിവിധ ഗവർണറേറ്റ് ഗവർണർമാർ വിവിധ രാജ്യങ്ങളുടെ അംബാസഡർ മാർ തുടങ്ങിയവരും സംബന്ധിച്ചു. അബ്രഹാം ജോൺ കൺവീനറായി പാരിഷ് വികാരിമാരായ റവ. ഫാ. സേവ്യർ, സജി തോമസ്, റോവൻ എന്നിവരുടെ നേതൃത്വത്തിലുള്ള 110 പേരടങ്ങുന്ന കമ്മിറ്റിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
വർഗീസ് കാരയ്‌ക്കൽ, ജിക്സൺ, ഡിക്‌സൺ,ബാബു ,ബിനോയ് , റോയ്സ്റ്റൻ,ടോണി, റെജി, റുയൽ കാസ്ട്രോ തുടങ്ങിയവരുടെ നേതൃത്വത്തിൽ സബ് കമ്മിറ്റികളും ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു. ഇറ്റാലിയൻ കൺസൽട്ടൻറ് മാട്ടിയ ഡെൽ , ഇസ്മായിൽ അസോസിയേറ്റ്‌സ് എന്നിവർ കൺസൽട്ടൻറ് ആയി മുഹമ്മദ് ജലാൽ കോൺട്രാക്റ്റിങ് കമ്പനിയാണ് നിർമ്മാണ ചുമതകൾ വഹിക്കുന്നത്. 17 പേരുള്ള സാങ്കേതിക വിദഗ്ധരും മാനേജുമെൻറ് വിദഗ്ധരും അടങ്ങിയ കമ്മിറ്റിയാണ് കെട്ടിട നിർമ്മാണത്തിനുള്ള മേൽനോട്ടം വഹിക്കുന്നത്. 22 മാസത്തിനുള്ളിൽ കെട്ടിടം പണി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.