കേന്ദ്ര, കേരള സർക്കാരുകൾ സമസ്ത മേഖലയിലും പരാജയപ്പെട്ടു -കെ.സി.ജോസഫ്
text_fieldsമനാമ: സമസ്‌ത മേഖലകളിലും പരാജയപ്പെട്ട ഗവൺമെൻറുകളാണ് ഇന്ത്യയും കേരളവും ഭരിക്കുന്നതെന്ന് കേരള മുൻ പ്രവാസി കാര്യ മന്ത്രി കെ. സി. ജോസഫ് എം.എൽ.എ പറഞ്ഞു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന് നു അദ്ദേഹം. കോൺഗ്രസിന് ദേശീയ തലത്തിൽ പരാജയം ഉണ്ടായെങ്കിലും കേരളത്തിലെ വിജയം കോൺഗ്രസ് പ്രവർത്തകർക്ക് ആത്മവി ശ്വാസം വർധിപ്പിച്ചു. ദേശീയ തലത്തിൽ കോൺഗ്രസ് പരാജയപ്പെെട്ടങ്കിലും, പരാജയത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ ചരി ത്രമാണ് പാർട്ടിക്കുള്ളത്.
കോൺഗ്രസ് മുക്ത ഭാരതം എന്ന ആശയങ്ങളുമായി മുന്നോട്ട് പോകുന്ന ഭരണകർത്താക്കൾ, എങ്ങനെയും കോൺഗ്രസിനെയും, നേതാക്കളെയും തകർക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് പരാജയപ്പെട്ടാൽ എന്താണ് സംഭവിക്കുന്നത് എന്നത് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തിെൻറ സാമ്പത്തിക രംഗം കൂപ്പുകുത്തിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ വർധിക്കുകയും ചെറുകിട -വൻകിട വ്യവസായ സ്ഥാപനങ്ങൾ തകരുകയും ചെയ്യുന്നു. ജനങ്ങൾ കോൺഗ്രസിെൻറ തിരിച്ചു വരവിനായി ആഗ്രഹിക്കുകയാണ്. കോൺഗ്രസ് പല സംസ്ഥാനങ്ങളിലും അധികാരത്തിൽ നിന്ന് മാറിനിന്നപ്പോൾ പല നേതാക്കളും പുതിയ മേച്ചിൽ പുറങ്ങൾ തേടിപോയി. ഇങ്ങനെയുള്ള നേതാക്കൾക്ക് അധിക കാലം അവിടെ പിടിച്ചു നിൽക്കാൻ സാധിക്കില്ല.
കോൺഗ്രസിെൻറ നേതൃത്വത്തിൽ ഘടകകക്ഷികളെ ഏകോപിപ്പിച്ചുകൊണ്ടുപോകുവാനുള്ള പൊതുവായ പ്ലാറ്റ് ഫോം ദേശീയ തലത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. കഴിഞ്ഞ 40 മാസമായി സംസ്‌ഥാനം ഭരിക്കുന്ന ഇടതു ഗവൺമെൻറ് എല്ലാ രംഗത്തും തികഞ്ഞ പരാജയമാണ്. പ്രളയം മൂലം കഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കുവാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലായിരത്തി നാല്പതിനാല് കോടി രൂപ ജനങ്ങൾ നൽകി. അതിൽ 2010 കോടി മാത്രമാണ് ചെലവാക്കിയത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാൻ കഴിവുള്ള ആളുകൾ മന്ത്രിസഭയിൽ ഇല്ല എന്നതാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നതെന്നും കെ.സി.ജോസഫ് ആരോപിച്ചു.
യോഗത്തിൽ ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഗ്ലോബൽ സെക്രട്ടറി കെ.സി. ഫിലിപ്, ദേശീയ വൈസ് പ്രസിഡൻറ് ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വളക്കുഴി, പ്രവാസി കോൺഗ്രസ് വൈസ് പ്രസിഡൻറ് കുഞ്ഞൂട്ടി കൊണ്ടോട്ടി, ചെമ്പൻ ജലാൽ എന്നിവർ പ്രസംഗിച്ചു. ഒ.ഐ.സി.സി നേതാക്കളായ ജമാൽ കുറ്റികാട്ടിൽ, ജസ്റ്റിൻ ജേക്കബ്, ഷിബു എബ്രഹാം, നസിം തൊടിയൂർ, രാഘവൻ കരിച്ചേരി, ഷാജി പൊഴിയൂർ, ബിജുബാൽ മോഹൻ കുമാർ, അനിൽ കുമാർ, സൽമാനുൽ ഫാരിസ് സുരേഷ് പുണ്ടൂർ, എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.